പേര് മാറ്റി പേളി! 36 വയസായപ്പോഴേക്കും എത്തിപ്പിടിക്കാവുന്നതെല്ലാം നേടി; തന്റെ ജീവിതത്തിലെ റിയൽ ഹീറോ മമ്മിയെന്നും താരം

5 months ago 6

Authored by: ഋതു നായർ|Samayam Malayalam15 Aug 2025, 10:57 am

സേറ എന്ന പേര് വീട്ടിൽ വിളിക്കുന്ന പേരാണ്. പേളി എന്നത് ഒഫീഷ്യൽ നെയിമും. സ്വന്തം ബ്രാൻഡ് ആയി പേളി ആ പേരിനെ മാറ്റുകയും ചെയ്തിരുന്നു

pearle maaney has changed her sanction  to pearlemaany successful  instagram bash  based connected  numerology
വർഷങ്ങൾ ആയി, വർഷങ്ങൾ ആയി മിനി സ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ആളാണ് പേളി മാണി. തന്റെ പേര് തന്നെ ബ്രാൻഡ് ആക്കി മാറ്റി കരിയറിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം. അവതരണത്തിലും അഭിനയത്തിലും വ്ലോഗിങ്ങിലും എന്നുവേണ്ട മോട്ടിവേഷൻ സ്പീക്കർ ആയും പേളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ്. ! 36 വയസായപ്പോഴേക്കും എത്തിപ്പിടിക്കാവുന്നതെല്ലാം നേടിയ പേളിയെ റോൾ മോഡൽ ആക്കുന്ന നിരവധി ആരാധകരുണ്ട്, സൊറ പറഞ്ഞു പറഞ്ഞു സോഷ്യൽ മീഡിയയിൽ ആബാലവൃദ്ധം ജനങ്ങളെയും താരം കൈയ്യിലെടുത്തു. തന്നെ താനാക്കിയതിൽ മമ്മി വഹിച്ച പങ്കും പേളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റവും വിശദമായി വായിക്കാം

പേരിലെ കൗതുകം

പേരിലെ കൗതുകം

തന്റെ പേരിലെ അക്ഷരങ്ങളുടെ എണ്ണം വെട്ടി കുറച്ചാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. പേരിലെ മാറ്റം വേഗം മനസിലാകില്ല എങ്കിലും Pearle Maaney എന്ന് എഴുതുന്ന പേരാണ് pearlemaany എന്ന രീതിയിൽ ഇൻസ്റ്റയിൽ താരം മാറ്റിയത്. ഒരു പക്ഷേ ന്യൂമറോളജി പ്രകാരം വരുത്തിയ മാറ്റം ആയിരിക്കാം ഇതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൗതുകം നിറഞ്ഞ പേരുകൾ ആണ് മക്കൾക്ക് വേണ്ടിയും പേളിയും ശ്രീനിയും കണ്ടെത്തിയത്

റിയൽ ഹീറോ മമ്മി

റിയൽ ഹീറോ മമ്മി

അതേസമയം തന്റെ ജീവിതത്തിലെ റിയൽ ഹീറോ മമ്മി ആണെന്നും ഒരു ആരാധികയുടെ കമന്റിന് മറുപടിയായി പേളി പറയുന്നു.

'ഒരിക്കൽ ഞാൻ എന്റെ സഹോദരിയോടൊപ്പം പേളിയുടെ വീട്ടിൽ അവളുടെ സുഹൃത്തിനെ കാണാൻ പോയി. സത്യത്തിൽ പേളിയെ കാണുന്നതിന്റെ ആവേശമായിരുന്നു, പക്ഷേ അവൾ നിലയെ ഉറക്കുന്ന തിരക്കിലായിരുന്നു- ആരാധിക പറഞ്ഞു തുടങ്ങുന്നു. .

അവരുടെ പെരുമാറ്റം ശരിക്കും അതിശയമാണ്

അവരുടെ പെരുമാറ്റം ശരിക്കും അതിശയമാണ്

അവിടെവച്ചാണ് പേളിയുടെ അമ്മയെ ഞാൻ കണ്ടത്... സത്യം പറഞ്ഞാൽ, അവരുടെ പെരുമാറ്റം ആളുകളോടുള്ള സ്നേഹം ഒക്കെയും എന്നെ അത്ഭുതപ്പെടുത്തി. അവർ ഞങ്ങളെ പൂർണ്ണമായും അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ മാറ്റി. എപ്പോഴും പേളിയെയും അച്ഛനെയും കുറിച്ച് ആണ് പൊതുവെ ആളുകൾ ചർച്ച ചെയ്യുക പതിവ്. പക്ഷേ പേളിയുടെ യഥാർത്ഥ ശക്തി അവരുടെ അമ്മയാണ്.

പേളിയുടെ അമ്മ

പേളിയുടെ 'അമ്മ

പേളിയുടെ 'അമ്മ ചുറ്റുമുള്ള എല്ലാവരിലും യഥാർത്ഥ ദയ വളർത്തുകയും സ്നേഹത്തോടെ പെരുമാറുകയും അവരുടെ സന്തോഷത്തിനായി നിലകൊള്ളുകയും ചെയ്യുന്ന ആളാണ് . പേളിക്ക് ഈ മനോഹരമായ ഗുണങ്ങളെല്ലാം അവളുടെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് സംഗീത കുറിച്ചപ്പോൾ മമ്മി ഈസ് ദി റിയൽ ഹീറോ എന്നാണ് പേളി മറുപടി നൽകിയത്.

Read Entire Article