'പൈങ്കിളിയാണ് പ്രണയം, ഞങ്ങളുടെ ലോകത്ത് പാവം പിള്ളേരാണ്'; വിവാഹത്തെക്കുറിച്ച് ലെന

5 months ago 6

24 July 2025, 09:36 PM IST

lena prasanth nair

ലെനയും പ്രശാന്ത് നായരും, ലെന | ഫോട്ടോ: മാതൃഭൂമി

ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ലെന. തങ്ങളുടേത് അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്ന് ലെന പറഞ്ഞു. തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പ്രണയം എന്ന് പറയാന്‍ പറ്റില്ല, അറേഞ്ച്ഡ് മാരേജ് ആയിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്. കല്യാണം കഴിക്കുമെന്നത് ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത കാര്യമാണ്'- ലെന പറഞ്ഞു.

'സാധാരണ സിനിമാ താരങ്ങളുടെ അഭിമുഖങ്ങള്‍ കാണാത്ത ആളുകള്‍ ബഹളം കാരണം എന്റെ ആ ഇന്റര്‍വ്യൂ കണ്ടിരുന്നു. അതില്‍ ഒരാളാണ് ആസ്‌ട്രോണട്ട് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. അഭിമുഖം കാണുന്നു, ഇതാണ് ആള് എന്ന് പറഞ്ഞ് എന്റെ നമ്പര്‍ തേടി എടുക്കുന്നു. മെസേജ് ചെയ്യുന്നു, ഞങ്ങള്‍ സംസാരിക്കുന്നു, വീട്ടുകാര്‍ സംസാരിക്കുന്നു, കല്യാണം നടക്കുന്നു. ഇത്രയും പെട്ടെന്നായിരുന്നു എല്ലാം'- വിവാഹത്തെക്കുറിച്ച് ലെന പറഞ്ഞു.

'ഒരിക്കലും കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരാളായിരുന്നു. കൊണ്ടു കറക്ടായി വെക്കുന്ന പോലെയായിരുന്നു. ഒരു കോംപ്രമൈസും അഡ്ജസ്റ്റുമെന്റും ആവശ്യമായി വന്നില്ല. വളരെ പൈങ്കിളിയും ബാലിശവുമായ പ്രണയമാണ് ഞങ്ങളുടേത്. വാലന്റൈന്‍സ് ഡേയില്‍ ടെഡി ബെയറും ചോക്ലേറ്റും വാങ്ങിക്കുന്ന തരത്തിലുള്ള പ്രണയം. ഭയങ്കര പൈങ്കിളി പ്രണയമാണ്. റൊമാന്‍സ് പടങ്ങളില്‍ കാണുന്ന പോലെയാണ്. ഞങ്ങളുടെ ലോകത്ത് വളരേ പാവം പിള്ളേരാണ്'-ലെന കൂട്ടിച്ചേര്‍ത്തു.

Content Highlights: Actress Lena reveals her arranged matrimony to astronaut radical captain, Prasanth Balakrishnan Nair

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article