പൊടിക്കുഞ്ഞിനെ വരെ വെറുതെ വിടുന്നില്ല! രണ്ടാം വിവാഹം ഇത്ര പാതകമാണോ; ദിലീപിൻറെ ഇഷ്ടത്തിനല്ലേ അത് നടന്നത്; കാവ്യക്ക് സപ്പോർട്ട്

7 months ago 8

Authored by: ഋതു നായർ|Samayam Malayalam6 Jun 2025, 11:04 am

രണ്ടുജാതകങ്ങളും വച്ച് പൊരുത്തം നോക്കിയാണ് വിവാഹത്തിലേക്ക് പോയതുപോലും. ആലോചനയയുമായി കാവ്യയുടെ വീട്ടിലേക്ക് പോകുന്നത് ദിലീപിന്റെ പെങ്ങളും ചില ബന്ധുക്കളും കൂടിയാണ്.

കാവ്യാ മാധവൻ മകൾ മഹാലക്ഷ്മികാവ്യാ മാധവൻ മകൾ മഹാലക്ഷ്മി (ഫോട്ടോസ്- Samayam Malayalam)
ബാലതാരമായി സിനിമ ഇന്ഡസ്ട്രിയിലേക്ക് എത്തി മലയാളസിനിമ ലോകത്തെ താര റാണിയായി വിലസിയ ആളാണ് കാവ്യാ മാധവൻ. ശാലീന സൗന്ദര്യം കൊണ്ടും നീലേശ്വരം സംസാരം കൊണ്ടും ആരുടേയും ഹൃദയം കവർന്ന വ്യക്തിത്വം. മോഹൻലാലിനും മമ്മൂട്ടിക്കും പൃഥ്വിക്കും അങ്ങനെ മലയാള സിനിമ ലോകത്തിലെ താര രാജാക്കന്മാരുടെ ഒപ്പമെല്ലാം തിളങ്ങിയ കാവ്യ തന്റെ ഭാഗ്യ നായകൻ ആയിരുന്ന ദിലീപിന്റെ ജീവിത നായികയായും പിന്നീടെത്തി.

പ്രായം കൊണ്ട് പത്തുപതിനേഴുവയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും പ്രായത്തേക്കാളും ഇരുവരുടെയും കെമിസ്ട്രി ആണ് നീണ്ട പത്തുവർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യവും. പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയായി കാവ്യാ മാറിയെങ്കിലും ദിലീപുമായുള്ള വിവാഹശേഷം കാവ്യക്ക് താരപ്രഭയ്ക്ക് അൽപ്പം മങ്ങലേറ്റു. പലകുറി പല മാധ്യമങ്ങളിലായി ഇരുവരുടെയും വിവാഹവാർത്ത പ്രചരിച്ചിരുന്നു എങ്കിലും അതെല്ലാം ഗോസിപ്പുകൾ എന്നുപറഞ്ഞു തള്ളുകയായിരുന്നു അവർ. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കാവ്യ - ദിലീപ് വിവാഹം 2016 ൽ നടന്നു.

ALSO READ:ജീവിതത്തിൽ സംഭവിച്ചതൊന്നും അത്ര സുഖമുള്ള കാര്യങ്ങളല്ല; ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കണ്ട ഏറ്റവും സുഖമുള്ള കാര്യമതാണ്

സുഹൃത്തുക്കളോട്, എന്തിനു അധികം പറയുന്നു ഇവരുടെ മേക്കപ്പ് ആർട്ടിസ്റ്റിനോട് പോലും വിവരം രഹസ്യമാക്കി വയ്ക്കാൻ കർശന നിർദ്ദേശം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഹണിമൂൺ യാത്രയും മീനാക്ഷിക്ക് ഒപ്പമുള്ള പിറന്നാൾ ആഘോഷവും എല്ലാം ഏറെ ശ്രദ്ധേയമായി. എന്നാൽ ഇടക്ക് വച്ചുണ്ടായ കേസിൽ ദിലീപും കാവ്യയും ആകെ തകർന്നുപോയി . ഇവർക്ക് എതിരെ സൈബർ അറ്റാക്ക് സ്ഥിരമായി. അങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്നെല്ലാം അകലം പാലിച്ച കാവ്യയും ദിലീപും ഈ അടുത്താണ് വീണ്ടും സജീവം ആകുന്നത്.

ALSO READ: മകന്റെ ഒപ്പം നിന്ന പപ്പ! ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്: ചാക്കോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം
പ്രമുഖ വാരികയ്ക്ക് കൊടുത്ത അഭിമുഖം വലിയ ചർച്ചകൾക്ക് വരെ കാരണമായി. ഇന്ന് ബിസിനസ് ലോകത്തേക്ക് ചുവടുവച്ച കാവ്യ മാധവൻ ഫോട്ടോഷൂട്ടുകളും ആയി എത്താറുണ്ട്. ഈ അടുത്ത് ,മകൾ മഹാലക്ഷ്മിക്ക് ഒപ്പമെത്തിയ ചിത്രം ഏറെ വൈറലായിരുന്നു. ഇതിനെതിരെ വളരെ ശക്‌തമായ രീതിയിൽ സൈബർ അറ്റാക്കും നടന്നു. എന്നാൽ പത്തുവര്ഷമായിട്ടും ഇപ്പോളും കാവ്യയെ വിടാതെ പിന്തുടരുന്ന ചിലർക്ക് എതിരെയാണ് അവരുടെ ആരാധകർ മറുപടിയുമായി എത്തിയത്.

ഒരു രണ്ടാം വിവാഹം ചെയ്തു എന്നതിന്റെ പേരിൽ കൊച്ചുകുഞ്ഞിനോട് വരെയുള്ള ചിലരുടെ മെന്റാലിറ്റി കാണുമ്പോളാണ് അതിശയം തോന്നുന്നത്. രണ്ടാം വിവാഹം ഇത്ര വലിയ പാതകം ആണോ. ലോകത്തിൽ ആദ്യമാണോ. ഈ വിവാഹം ദിലീപിന്റെ കുടുംബം എടുത്ത തീരുമാനം ആയിരുന്നില്ലേ എന്നിങ്ങനെ നീളുകയാണ്ഫാൻസിന്റെ കമന്റ്സുകൾ.

Read Entire Article