Published: December 01, 2025 05:33 PM IST
1 minute Read
മുംബൈ ∙ സംഗീത സംവിധായകൻ പലാശ് മുച്ഛലിനെ മുംബൈ വിമാനത്താവളത്തിൽ വളഞ്ഞ് ക്യാമറക്കണ്ണുകൾ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുമായുള്ള വിവാഹം മാറ്റിവച്ചതിനു ശേഷം ഇതാദ്യമായാണ് പലാശ്, പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. അമ്മയും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് പലാശ് വിമാനത്താവളത്തിലെത്തിയത്. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു.
എല്ലാവരോടും സൗമ്യമായി ചിരിച്ചാണ് പലാശ് ഇടപഴുകിയതെങ്കിലും പ്രതികരണങ്ങൾക്ക് തയാറായില്ല. സ്മൃതിയുമായുള്ള വിവാഹത്തിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് പലാശിന്റെ യാത്ര. എന്നാൽ ഇതെങ്ങോട്ടാണെന്നു വ്യക്തമല്ല. പലാശിന്റെ അമ്മ ചുറ്റുമുള്ളവരോട് സംസാരിക്കുന്നുണ്ടായിരുന്നു.
നവംബർ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മാറ്റിവച്ചതെന്നാണ് റിപ്പോർട്ട്. പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കാരണം പലാശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം സാംഗ്ലിയിലെ ആശുപത്രിയിലും പിന്നീട് മുബൈയിലെ ആശുപത്രിയിലുമാണ് പലാശിനെ പ്രവേശിപ്പിച്ചത്. ശ്രീനിവാസിനെയു പലാശിനെയും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെങ്കിലും വിവാഹക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വിവാഹം മാറ്റിവച്ചതിനു പിന്നാലെ പ്രീവെഡിങ് വിഡിയോകൾ ഉൾപ്പെടെ സ്മൃതി സമൂഹമാധ്യമങ്ങളിൽനിന്നു നീക്കിയിരുന്നു. ഇതിനു പുറമെ പലാശിന്റെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്ന പേരിൽ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ സ്മൃതിയും പലാശും തമ്മിലുള്ള ബന്ധം പിരിഞ്ഞതായി വരെ അഭ്യൂഹങ്ങളുണ്ടായി. എന്നാൽ കഴിഞ്ഞദിവസം ഇരുവരും ഒരേരീതിയിലുള്ള ഇമോട്ടിക്കോൺ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം ബയോ അപ്ഡേറ്റ് ചെയ്തതോടെ പ്രശ്നങ്ങൾ പരിഹരിച്ചതായും റിപ്പോർട്ടുകൾ വന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പലാശ് പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടതും.
English Summary:








English (US) ·