പൊരിഞ്ഞ പോരിനൊടുവില്‍ മഞ്ഞുരുക്കം?; തിരഞ്ഞെടുപ്പിനിടെ കുശലം പറഞ്ഞ് ലിസ്റ്റിനും സാന്ദ്രയും- വീഡിയോ

5 months ago 5

15 August 2025, 01:15 PM IST

sandra thomas

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽനിന്ന്‌ | Photo: Screen grab/ YouTube: Vellithira KFPA

സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്യമായി ഏറ്റുമുട്ടിയ ലിസ്റ്റിന്‍ സ്റ്റീഫനും സാന്ദ്രാ തോമസും സൗഹൃദം പങ്കിടുന്ന വീഡിയോ പങ്കുവെച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്. അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്യമായി ഏറ്റുമുട്ടിയ ഇരുവരുടേയും പരാമര്‍ശങ്ങള്‍ പലപ്പോഴും അതിരുകടന്നിരുന്നു. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.

തിരഞ്ഞെടുപ്പിനും ഏറെ മുമ്പേ തന്നെ ഇരുവരും തമ്മിലെ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. മലയാള സിനിമ ലിസ്റ്റിന്റെ കൈയിലൊതുങ്ങണമെന്ന് കള്ളപ്പണലോബിക്ക് താത്പര്യമുണ്ടെന്ന സാന്ദ്രയുടെ ആരോപണം വലിയ വിവാദത്തിന് കാരണമായി. പ്രമുഖ നടനെ ലക്ഷ്യമിട്ട് ലിസ്റ്റിന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ ആദ്യം പരസ്യപ്രതികരണം നടത്തിയവരില്‍ ഒരാളായിരുന്നു സാന്ദ്ര.

പിന്നാലെ, സാന്ദ്രയ്‌ക്കെതിരേ മാനനഷ്ടത്തിന് ലിസ്റ്റിന്‍ പരാതി നല്‍കിയിരുന്നു. രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി. കേസില്‍ സാന്ദ്രയ്‌ക്കെതിരേ കോടതി സമന്‍സ് അയക്കുന്ന ഘട്ടംവരെ എത്തിയിരുന്നു.

ലിസ്റ്റിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തിരഞ്ഞെടുപ്പില്‍ സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയതും അത് തള്ളിപ്പോയതും ഇരുവരും തമ്മിലെ വാക്‌പോര് ശക്തമാക്കി. നടന്‍ മമ്മൂട്ടിക്കെതിരായ സാന്ദ്രയുടെ പരാമര്‍ശത്തിനെതിരേ ആദ്യം പ്രതികരിച്ചവരില്‍ ഒരാളായിരുന്നു ലിസ്റ്റിന്‍. അസോസിയേഷന്‍ ഭാരവാഹികളുടെ സ്ത്രീവിരുദ്ധതയ്‌ക്കെതിരേ പര്‍ദ്ദയിട്ട് പ്രതിഷേധിച്ചതിലും സാന്ദ്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ലിസ്റ്റിന്‍ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന്റെ തലേദിവസംവരെ ഇരുവരും ഏറ്റുമുട്ടിയിരുന്നു.

Content Highlights: Listin Stephen and Sandra Thomas Display Unity After Public Dispute

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article