Published: September 02, 2025 03:24 PM IST
1 minute Read
ഹിസോർ (തജിക്കിസ്ഥാൻ) ∙ ഏഷ്യൻ പവർഹൗസ് എന്നറിയപ്പെടുന്ന ഇറാൻ ഫുട്ബോൾ ടീമിനെതിരെ ഉൾക്കരുത്തോടെ പിടിച്ചുനിന്ന ഇന്ത്യയ്ക്ക് അവസാന നേരത്തു കാലിടറി. കാഫ നേഷൻസ് കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ, ഫിഫ റാങ്കിങ്ങിൽ 20–ാം സ്ഥാനക്കാരായ ഇറാൻ 133–ാം സ്ഥാനക്കാരായ ഇന്ത്യയെ 3–0ന് തോൽപിച്ചു. കാഫ കപ്പിലെ നിലവിലെ ചാംപ്യന്മാരായ ഇറാനെതിരെ കളിയുടെ ആദ്യ ഒരു മണിക്കൂർ നേരം ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കായി. അവസാന 7 മിനിറ്റിനിടെ 2 ഗോൾ വഴങ്ങിയതാണു തോൽവിയുടെ മാർജിൻ വലുതാകാൻ കാരണം.
പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴിൽ ആദ്യമത്സരത്തിൽ തജിക്കിസ്ഥാനെ 2–1നു തോൽപിച്ച് കളി തുടങ്ങിയ ഇന്ത്യ ഏറക്കുറെ പ്രതീക്ഷിച്ചതായിരുന്നു ഈ തോൽവി. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യ നാലിന് അഫ്ഗാനിസ്ഥാനെ നേരിടും.
അമിർഹൊസ്സെയ്ൻ ഹൊസ്സെയ്ൻസാദേഹ് (60), അലി അലിപൗർഗര (89), മെഹ്ദി തരേമി (90+6) എന്നിവരാണ് ഇറാന്റെ ഗോൾ സ്കോറർമാർ. ഇറാൻ ഫുട്ബോളിലെ വെറ്ററൻ താരങ്ങളും ഇറാനിയൻ പ്രിമിയർ ലീഗിലെ ഏതാനും കൗമാര താരങ്ങളും അടങ്ങുന്നതായിരുന്നു ഇറാൻ കോച്ച് അമിർ ഗലനോയി ഇന്ത്യയ്ക്കെതിരെ അണിനിരത്തിയ ടീം. തുടക്കംമുതൽ പ്രതിരോധത്തിൽ ശ്രദ്ധിച്ചാണു കളിച്ചതെങ്കിലും ഇറാന്റെ മികച്ച മുന്നേറ്റങ്ങൾക്കു മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് കാലിടറി.
English Summary:








English (US) ·