പൊലീസുകാരുടെ ആത്മഹത്യ ചർച്ചയാവുന്ന പിസി-35

4 months ago 13

ജയ ജയ ജയ ഹേ, ആഭ്യന്തര കുറ്റവാളി, പൊന്മാന്‍ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ആനന്ദ് മന്മദന്‍ നായകനായി എത്തുന്ന ആദ്യത്തെ സിനിമയാണ് പിസി 35

pc 35പിസി-35
ഈ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരുപാട് പൊലീസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു, വെറുതേ മരണപ്പെട്ടതല്ല! സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. നാടിനെ സേവിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടതിന് ശേഷം, സ്വയം ജീവിതം അവസാനിപ്പിച്ച അത്തരം പൊലീസുകാരെ കുറിച്ച് പറയുന്ന ചിത്രമാണ് പിസി- 35

വൈ, സാജന്‍ ബേക്കറി, അറ്റന്‍ഷന്‍ പ്ലീസ്, ജയ ജയ ജയ ഹേ, പദ്മിനി, ആഭ്യന്തര കുറ്റവാളി, പൊന്മാന്‍ പോലുള്ള നിരവധി സിനിമകളില്‍ സഹതാര വേഷങ്ങളിലെത്തി ശ്രദ്ധ നേടിയ ആനന്ദ് മന്മദന്‍ ആദ്യമായി നായകനാവുന്ന സിനിമയാണ് പിസി 35 . ഗാര്‍ഗി ആനന്ദ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഗാര്‍ഗി നാരായണീന്റെ മൂന്നാണ്‍മക്കള്‍, വടക്കന്‍ പോലുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയതാണ്.

Also Read: എന്നും എന്റെ ആദ്യത്തെ പ്രണയം, സുന്ദരിയായ ഉമ്മിച്ചിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

സെബന്‍ ജോസഫാണ് പിസി 35 എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. പ്രൊഫഷണലി ഗ്രാഫിക് ഡിസൈനറായ സെബന്‍ 2008 ല്‍ കേരള സംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേളയില്‍ മികച്ച ഗ്രാഫിക്സ് & ആനിമേഷനുള്ള അവാര്‍ഡ് നേടിയിരുന്നു. 2019 ല്‍ ജാതകം എന്ന ഹ്രസ്വ ചിത്രവും, നീലാംബരം പോല്‍ എന്ന മ്യൂസിക് ആല്‍ബവും ചെയ്തുകൊണ്ടാണ് സംവിധാന ലോകത്തേക്ക് കടന്നത്

കൊത്ത്, ഇളയരാജ, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, ഹാപ്പി ജേര്‍ണി പോലുള്ള സിനിമകളില്‍ അസോസിയേറ്റ് ക്യാമറമാനായി പ്രവൃത്തിച്ച ആനന്ദ് എന്‍ നായരാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ആനന്ദ് സ്വതന്ത്ര്യ ഛായാഗ്രഹകനാകുന്ന രണ്ടാമത്തെ സിനിമയാണ് പിസി-35.


പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ സോബിന്‍ കെ സോമനാണ് പിസി 35 ന് വേണ്ടി ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. പിഎസ് ജയഹരിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതിരന്‍, പിടികിട്ടാപ്പുള്ളി, സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ പോലുള്ള സിനിമകള്‍ക്ക് സംഗീതം നല്‍കിയതും പിഎസ് ജയഹരിയാണ്.

പാവ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാറും രാജേഷ് അധരവും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന സിനിമയില്‍ ബിനോയ് കുളത്തൂര്‍, അടൂര്‍ ബിജു, മഞ്ജു പത്രോസ്, നിതീഷ് നായര്‍, ,ഷൈനാസ്, ജോമോന്‍, ഭാസ്‌കര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം വൈകാതെ ഓടിടിയില്‍ റിലീസ് ചെയ്യും. നിരവധി സീരിയലുകളിലൂടെ പരിചിതനായ നടൻ കൂടെയാണ് നിർമാതാവ് പ്രശാന്ത് കുമാർ. മനോജ്, അജിത്ത് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article