ട്വന്റി 20 ലോകകപ്പ് സമയത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി നിരന്തരമായ ബന്ധമുണ്ടായിരുന്നു എന്നും ഒരുപാട് സംസാരിച്ചു എന്നും സഞ്ജു സാംസണ്‍ പറഞ്ഞല്ലോ, എന്താണ് നിങ്ങള്‍ സഞ്ജുവിനോട് പറഞ്ഞത് എന്ന് ഒരാള്‍ സച്ചിനോട് ചോദിക്കുകയുണ്ടായി. ഞാന്‍ സഞ്ജുവിനോട് പറഞ്ഞത്, നീ പോ മോനെ ദിനേശ എന്നായിരുന്നു, ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ സഞ്ജുവിനോട് ചോദിച്ചോളൂ എന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുകയുണ്ടായി.
Aldo Read: കീര്‍ത്തി സുരേഷ് ആയിരുന്നില്ല ഫസ്റ്റ് ചോയിസ്, ഡൊറോത്തിയായി ആദ്യം പരിഗണിച്ചത് മറ്റൊരു മലയാളി നടിയെ!
ചോദ്യം സഞ്ജുവിന്റെ അടുത്തെത്തി, സച്ചിന്‍ സര്‍ ഇതിന്റെ അര്‍ത്ഥം ശരിയായി പറഞ്ഞു തരാന്‍ സാധിക്കുന്ന ഒരേഒരാള്‍ ഞങ്ങളുടെ സ്വന്തം ലാലേട്ടനാണ്, ചേട്ടാ പ്ലീസ് പറഞ്ഞുകൊടുക്കൂ എന്ന് പറഞ്ഞുകൊണ്ട് സഞ്ജു മോഹന്‍ലാലിനെ കൂട്ടുപിടിച്ചു.
നമ്മുടെ ലാലേട്ടന്‍ മാറി നില്‍ക്കുമോ, സച്ചിനും സഞ്ജുവിനുമുള്ള മറുപടിയുമായി മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ എത്തി. മോനെ സഞ്ജു, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ഒരു സിക്‌സ് അടിക്കുമ്പോള്‍, അദ്ദേഹം ബൗളര്‍മാരോട് പറയുന്നത് നീ പോ മോനെ ദിനേശാ എന്നാണ്, പോ പോയി അടുത്ത ബോളില്‍ ശ്രമിക്കൂ എന്ന്. ഇപ്പോള്‍ നിന്റെ ബാറ്റും പറയുന്നത് അത് തന്നെയാണ്. ഇത് തന്നെ തുടരൂ, അടുത്ത ബൗളര്‍ നിന്നെ കാത്തിരിക്കുകയാണ്- മോഹന്‍ലാല്‍ പറഞ്ഞു.
ക്രിക്കറ്റ് കളിയുടെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടിച്ച ഒരു ബൗള്‍, സഞ്ജു സാംസണില്‍ തട്ടി ഇവിടെ അഭിനയത്തിന്റെ ഇതിഹാസമായ മോഹന്‍ലാല്‍ വരെ വന്നു നില്‍ക്കുന്നതിനെ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ മൂന്ന് പേരുടെയും ആരാധകര്‍. അടുത്തിടെ ടി-ട്വൻറി മാച്ചുമായി ബന്ധപ്പെട്ട് സഞ്ജു സാംസണും മോഹൻലാലും ഒന്നിച്ച് ചെയ്ത പരസ്യം വൻ വൈറലായിരുന്നു. ഒജി ചേട്ടനും, ഒജി ഏട്ടനും എന്നാണ് ഇരുവരും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്




English (US) ·