
പ്രതീകാത്മക ചിത്രം, തരുൺ മൂർത്തി | Photo: Special Arrangement
'തുടരും' സിനിമയിലെ മറഞ്ഞിരിക്കുന്ന ഡീറ്റെയിലുകള്‍ വെളിപ്പെടുത്തി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചില കഥാപാത്രങ്ങളുടെ നിര്‍ദോഷമെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങള്‍ എങ്ങനെ ചിത്രത്തെ മുന്നോട്ടുനയിക്കുന്നു എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. മണിയനെ അന്വേഷിച്ച് വീട്ടിലെത്തുമ്പോള്‍, ആ കഥാപാത്രത്തിന്റെ അമ്മയുടെ പ്രാക്ക് എങ്ങനെ ചിത്രത്തില്‍ നിര്‍ണായകമാവുന്നു എന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്മുഖത്തിന്റെ മകന്റെ കൂട്ടുകാര്‍ വരുമ്പോള്‍, പവിയോട് പറയുന്ന ഡയലോഗും യാഥാര്‍ഥ്യമായി വരുന്നതിനെക്കുറിച്ചും സംവിധായകന്‍ പറയുന്നു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ:
ബെന്‍സ് മണിയനെ അന്വേഷിച്ച് വീട്ടില്‍ പോകുന്നുണ്ട്. ആ സീന്‍ കണ്ട് നമ്മളെല്ലാവരും ചിരിച്ചു. ആ സീനില്‍ എല്ലാം കഴിഞ്ഞ് മണിയന്റെ അമ്മയുടെ അടുത്തുവന്ന് ബെന്‍സ് ചോദിക്കും, 'മണിയന്റമ്മേ എന്റെ വണ്ടി' എന്ന്. 'ഫ്ഭാ, ഇറങ്ങിപ്പോടാ നാറീ' എന്നു പറഞ്ഞ് വന്നവര്‍ ഇറങ്ങിപ്പോവുന്നതിനിടയ്ക്ക് അവര്‍, 'നീയുംനിന്റെ വണ്ടിയും നശിച്ച് നാറാണക്കല്ലെടുക്കുമെടാ' എന്നൊരു പ്രാക്കുണ്ട്. ആ പ്രാക്കില്‍ ഈ സിനിമ ഒന്ന് ആലോചിച്ചു നോക്കിയേ?
പവിയുടെ സുഹൃത്തിന്റെ വേഷം ചെയ്യുന്ന സംഗീതും മറ്റുള്ളവരും വീട്ടില്‍ വരുന്ന സീനുണ്ടല്ലോ. ബസ് സ്റ്റാന്റിന്റെ അവിടെ എല്ലാവരോടും കാറില്‍ കയറാന്‍ പറയുന്നു. മകന്‍ മലങ്കള്‍ട്ട് എന്ന് പറഞ്ഞവണ്ടി ഇവരെല്ലാരും വിന്റേജ് കാറായി കൊണ്ടുനടക്കുകയാണ്. അപ്പോള്‍ ലാലേട്ടന്‍ 'മലങ്കള്‍ട്ട് വണ്ടിയല്ലേ, പോയി ഡിക്കിയില്‍ കയറടാ' എന്ന് പറയും. ചിലവാക്കുകള്‍ ചില ജീവിതങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണ്.
കുറച്ചു കഞ്ഞിയെടുക്കട്ടേ എന്ന് ചോദിക്കുന്ന സീനില്‍ നമ്മളെല്ലാം ചിരിച്ചതാണ്. ആ സീനില്‍ ലാലേട്ടന്‍, 'എന്റെ നെഞ്ചിലൊരു ഘനം, ഞാനൊന്ന് പോലീസ് സ്‌റ്റേഷന്‍ വരെ പോയി നോക്കട്ടെ' എന്ന് പറയുന്നുണ്ട്. എന്തായിരിക്കും നെഞ്ചിലുള്ള ഘനം? ആ സമയത്തായിരിക്കണം അവിടെ ഇതൊക്കെ സംഭവിച്ചുകൊണ്ടിരുന്നത്. ചില ഉള്‍വിളികളാണ്, അന്ന് അയാള്‍ പോയില്ലായിരുന്നെങ്കില്‍ അയാള്‍ക്ക് ഇതൊന്നും ചെയ്യേണ്ടി വരില്ലായിരിക്കും. അങ്ങനെയും കൂടെയൊരു റീഡിങ് ഉണ്ടായിരുന്നു അതിന്.
Content Highlights: Director Tharun Moorthy reveals hidden details successful Thudarum
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·