പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുൻഭർത്താവ് മരിച്ചു

7 months ago 10

13 June 2025, 09:10 AM IST

Sunjay Kapoor

സഞ്ജയ് കപൂർ | ഫോട്ടോ: X

ലണ്ടൻ: പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ (53) വ്യാഴാഴ്ച ഇംഗ്ലണ്ടിൽ അന്തരിച്ചു. പോളോ കളിക്കുന്നതിനിടെ തൊണ്ടയിൽ തേനീച്ച കുത്തിയതിനെത്തുടർന്ന് ശ്വാസംമുട്ടും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുകയായിരുന്നെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്. ഒരു വ്യവസായികൂടിയായിരുന്നു സഞ്ജയ് കപൂർ.

ഗാർഡ്സ് പോളോ ക്ലബ്ബിൽ പോളോ കളിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയിൽ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നുമാണ് വിവരം. തുടർന്ന് കളിനിർത്തി അദ്ദേഹം ​ഗ്രൗണ്ടിന് പുറത്തേക്കുപോയി. ഇതിനുശേഷമാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

'ഓറിയസ്' എന്ന പോളോ ടീമന്റെ രക്ഷാധികാരിയായിരുന്നു സഞ്ജയ്. സഞ്ജയ്ക്കും കരിഷ്മയ്ക്കും സമൈറ എന്ന മകളും കിയാൻ എന്ന മകനുമുണ്ട്. കഴിഞ്ഞദിവസം അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ അവസാന സോഷ്യൽ മീഡിയാ പോസ്റ്റ്.

മൊബിലിറ്റി ടെക്നോളജി കമ്പനിയായ സോന കോംസ്റ്റാറിൻ്റെ ചെയർമാനാണ് സുഞ്ജയ് കപൂർ. 1995-ൽ സ്ഥാപിതമായ സോന കോംസ്റ്റാറിൻ്റെ ആസ്ഥാനം ഗുരുഗ്രാമിലാണ്, ഇന്ത്യ, യുഎസ്എ, സെർബിയ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമ്മാണ, ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്. ഇലക്ട്രിക് വാഹന (EV) മേഖലയിലെ ഒരു വിതരണക്കാർകൂടിയാണ് കമ്പനി."

Content Highlights: Sunjay Kapur, ex-husband of Karisma Kapoor and Sona Comstar chairman, passed distant successful England

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article