തൊഴിൽ സുരക്ഷിതത്വവും ലിംഗസനത്വവും സ്ത്രീസുരക്ഷയും ഉറപ്പാക്കി മലയാള സിനിമാമേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രണ്ടുനാൾ തലസ്ഥാനനഗരിയിൽ നീണ്ടുനിന്ന സിനിമാ കോൺക്ലേവിന് സമാപനമായി. സിനിമാനയ രൂപവത്കരണം ലക്ഷ്യമിട്ട് നടന്ന കോൺക്ലേവ് മലയാള സിനിമയ്ക്ക് വലിയ ചുവടുവെപ്പാണെന്ന് നടി രേവതി. നയം എങ്ങനെ നടപ്പാക്കുന്നതിലാണ് ഇനി കാര്യമെന്നും അവർ വ്യക്തമാക്കി.
വനിതാ ചലച്ചിത്രപ്രവർത്തകർ ഉന്നയിച്ചതുൾപ്പെടെ സിനിമയിലെ അടിസ്ഥാനപ്രശ്നങ്ങൾ
സ്ത്രീസുരക്ഷ, തൊഴിൽപ്രശ്നം, ജോലിസമയം, വേതനം എന്നിവയിലൊക്കെ കൂടിയാലോചനനടന്നു. മന്ത്രി സജി ചെറിയാൻ ഒരുപാടു നല്ലകാര്യങ്ങൾ പറഞ്ഞു. ഇതൊരു വലിയ ചുവടുവെപ്പാണ്. ചർച്ചയുടെ അന്തഃസത്ത ഉൾക്കൊണ്ടാകും സമഗ്രമായൊരു സിനിമാ നയത്തിന് സർക്കാർ മുൻകൈയെടുക്കുക.
ഡബ്ല്യുസിസിയുടെ നിലപാട്
സിനിമാനയത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ വിശദമായി ഡബ്ല്യുസിസി നയരൂപവത്കരണ സമിതിയയും സർക്കാരിനെയും നേരത്തേതന്നെ അറിയിച്ചിരുന്നു. സർക്കാരിന്റെ നിലപാടിനെ പോസിറ്റീവായിത്തന്നെയാണ് കാണുന്നത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയിട്ടു കാര്യമില്ലല്ലോ.
കോൺക്ലേവ് കാഴ്ചകളിലെ അഭിപ്രായം
ആർക്കൈവ്‌സ്, ഡോക്യുമെന്റേഷൻ എന്നിവയിലൊക്കെ ചർച്ചയുണ്ടായത് വളരെ നല്ലകാര്യമാണ്. പോഷ് ആക്ടിനെപ്പെറ്റിയും ആഭ്യന്തര പരാതിപരിഹാര സമിതിയെപ്പെറ്റിയും പലർക്കും അറിയില്ല. ചിലർക്ക് ഭയമാണ്. എന്തിനാണ് ഭയക്കുന്നതെന്നറിയില്ല.
അടൂരിന്റെ പ്രസംഗം
കേട്ടില്ല. നേരത്തേതന്നെ ചെന്നൈയ്ക്കു മടങ്ങിയിരുന്നു. പ്രസംഗം കേൾക്കാതെ പ്രതികരിക്കാനുമില്ല. അവബോധം എല്ലാവർക്കും ആവശ്യമാണ്
Content Highlights: histrion revathi malayalam cinema conclave
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·