06 August 2025, 07:31 AM IST

കിങ്ഡം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
ചെന്നൈ: വിജയ് ദേവരകൊണ്ട നായകനായ തെലുഗു സിനിമ ‘കിങ്ഡ’മിനെതിരേ നാം തമിഴർ കക്ഷി (എൻടികെ) പ്രവർത്തകർ തമിഴ്‌നാട്ടിൽ പ്രതിഷേധമുയർത്തി. സിനിമയുടെ പ്രദർശനം തമിഴ്‌നാട്ടിൽ വിലക്കണമെന്ന് എംഡിഎംകെ നേതാവ് വൈകോയും ആവശ്യപ്പെട്ടു.
ഗൗതം തിന്നനൂരി സംവിധാനംചെയ്ത സിനിമ ശ്രീലങ്കയിലെ തമിഴ്സംഘടനകളെയും തമിഴ് ഈഴത്തിനായുള്ള പോരാട്ടത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് എൻടികെ, എംഡിഎംകെ നേതാക്കൾ പറയുന്നത്.
സിനിമയുടെ പ്രദർശനം നിർത്തിയില്ലെങ്കിൽ തിയേറ്ററുകൾ ഉപരോധിക്കുമെന്ന് എൻടികെ നേതാവ് സീമാൻ മുന്നറിയിപ്പുനൽകി. കിങ്ഡം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കുമുന്നിൽ ചൊവ്വാഴ്ച പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ചിലയിടങ്ങളിൽ പോസ്റ്ററുകൾ കീറുകയും ചെയ്തു.
തെലങ്കാനയിലെ നൈസാമാബാദിൽനിന്നുള്ള സഹോദരൻമാർ വർഷങ്ങൾക്കുശേഷം ശ്രീലങ്കയിൽവെച്ച് കണ്ടുമുട്ടുന്ന കഥയാണ് കിങ്ഡം പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ തമിഴ്സംഘടനകളെ കുറ്റവാളിസംഘങ്ങളെപ്പോലെ ചിത്രീകരിക്കുന്നുവെന്നാണ് വിമർശം. സിനിമയുടെ തെലുഗു പതിപ്പും തമിഴിലേക്ക് മൊഴിമാറ്റിയ പതിപ്പും ഓഗസ്റ്റ് ഒന്നുമുതൽ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തുനിന്ന് ഇതിനകം ആറുകോടിയോളം രൂപ വരുമാനം നേടിയിട്ടുമുണ്ട്.
Content Highlights: Tamil groups protestation Vijay Deverakonda`s KingDom, demanding a ban
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·