Authored by: അശ്വിനി പി|Samayam Malayalam•17 Apr 2026, 4:30 p.m. IST
ഭര്‍ത്താവ് കെട്ടിപ്പിടിക്കാന്‍ വന്നാല്‍ പോലും ഞാന്‍ കംഫര്‍ട്ട് അല്ലായിരുന്നു. എന്തുകൊണ്ട് എന്റെ ശരീരം മാത്രം എന്നെ കേള്‍ക്കുന്നില്ല, എനിക്ക് മാത്രം എന്താണ് ഇത്ര നെഗറ്റീവ് എന്ന ചിന്തയായിരുന്നു എനിക്ക്
സമീറ റെഡ്ഡിസപ്പോര്ട്ടീവായ ഭര്‍ത്താവും അമ്മായി അമ്മയും നല്ലൊരു പാമിലി സപ്പോര്‍ട്ടും എനിക്കുണ്ടായിട്ടും, എന്തോ നെഗറ്റീവ് തന്നെയായിരുന്നു അനുഭവപ്പെടുന്നത്. ഡോക്ടറോട് പറഞ്ഞപ്പോള്‍ അത് സാധാരണമാണ് എന്ന് പറഞ്ഞു. ഭര്‍ത്താവ് കെട്ടിപ്പിടിക്കാന്‍ വരുമ്പോള്‍ പോലും, ഹേ അതിന് വിലയില്ല എന്ന് പറഞ്ഞ് ഞാന്‍ മാറ്റി നിര്‍ത്തി. ആരോടും സംസാരിക്കാന്‍ കഴിയാതെ ഉള്‍വലിയുന്ന ഒരു തരം വല്ലാത്ത അവസ്ഥയായിരുന്നു അത്.
Also Read: ഒരുപാട് ശ്രമിച്ച്, മെച്ചപ്പെടുത്തി, പഠിച്ച് നേടുന്നതാണ് ഇതെല്ലാം, അല്ലാതെ ലക്ക് അല്ല എന്ന് മമിത ബൈജു37 വയസ്സിലാണ് ഞാന്‍ അമ്മയാവുന്നത്, ഒരിക്കലും അതിന് പ്രിപ്പെയറല്ല എന്ന് അതുകൊണ്ട് പറയാന്‍ സാധിക്കില്ല. പക്ഷേ എനിക്ക് അറിവുകള്‍ പരിമിതമായിരുന്നു. ഒരു വര്‍ഷത്തോളം ആ അവസ്ഥയിലൂടെ തന്നെ കടന്ന് പോയി. പിന്നീടാണ് എന്റെ സുഹൃത്ത് പറഞ്ഞത്, ഇത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണ് എന്ന്. ഡിപ്രഷനോ എനിക്കോ, അങ്ങനെ ഒരാളേ അല്ല ഞാന്‍ എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. പിന്നീട് അത് തിരിച്ചറിഞ്ഞ് തെറാപി എടുക്കാന്‍ തുടങ്ങി. ആറ് മാസത്തിന് ശേഷം മാറ്റം വന്നു തുടങ്ങി, ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ബാക്ക് ടു നോര്‍മലായി.
കല്യാണം കഴിഞ്ഞതും, പ്രസവിച്ചതും എല്ലാം ഏറെ വൈകിയാണ്. അത് പറയുന്നതില്‍ എനിക്കൊട്ടും പ്രയാസമില്ല. 37 ആം വയസ്സിലാണ് എനിക്ക് എന്റെ മകന്‍ പിറന്നത്, 41 ആം വയസ്സില്‍ മകളും. ഇപ്പോള്‍ എനിക്ക് 47 വയസ്സാണ്. എന്റെ പ്രായം ഉറക്കെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അതില്‍ തെറ്റൊന്നുമുള്ളതായി എനിക്ക് തോന്നുന്നില്ല. ഉറപ്പായും എനിക്ക് കല്യാണം നടന്നത് വൈകിയാണ്, കുട്ടികളുണ്ടായതും വൈകിയാണ്, പക്ഷേ അതൊന്നും എന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല, മനോഹരമായ എന്റെ ജീവിതം ഞാന്‍ ജീവിക്കുന്നു, ഒന്നും പിന്നോട്ടു വലിക്കുന്നില്ല, പിന്നെന്താണ് പ്രശ്‌നം എന്നാണ് സമീറ റെഡ്ഡി ചോദിക്കുന്നത്.






English (US) ·