09 June 2025, 10:54 AM IST

ക്രിസ്റ്റ്യാനോ റൊണാൾഡോ | X.com/@OptusSport
മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനിനെ കീഴടക്കുന്നത്. നിശ്ചിതസമയത്തും അധികസമയത്തും മത്സരം സമനിലപാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. മത്സരശേഷം റൊണാള്‍ഡോ വികാരനിര്‍ഭരനായി. കണ്ണീരണിഞ്ഞുകൊണ്ടുനില്‍ക്കുന്ന റോണോയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
റൂബന്‍ നെവസ് അവസാനകിക്ക് വലയിലാക്കിയതിന് പിന്നാലെ പോര്‍ച്ചുഗലിന്റെ ആഘോഷപ്രകടനങ്ങള്‍ക്ക് തുടക്കമായി. താരങ്ങളെല്ലാം വിജയാഹ്ളാദത്തില്‍ മതിമറന്നു. സാക്ഷാല്‍ റൊണാള്‍ഡോ ഡഗൗട്ടില്‍ നിന്ന് കണ്ണീരണിയുകയും ചെയ്തു. പിന്നാലെ താരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചു.
മത്സരത്തില്‍ ഗോള്‍ നേടിയ റോണോ പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നായകനായി ഒരിക്കല്‍ കൂടി കപ്പുയര്‍ത്താനായത് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ കരിയറില്‍ പൊന്‍തൂവലാണ്. മൂന്നാം തവണയാണ് പോര്‍ച്ചുഗല്‍ റോണോയ്ക്ക് കീഴില്‍ കിരീടം നേടുന്നത്. 2016 യൂറോ കപ്പും 2019 യുവേഫ നേഷന്‍സ് ലീഗുമാണ് ഇതിന് മുമ്പ് നേടിയ കിരീടങ്ങള്‍.
Content Highlights: uefa nations league cristiano ronaldo tears victory








English (US) ·