പ്രഖ്യാപിച്ചു, പറ്റിച്ചു! 3 വർഷമായിട്ടും പാരിതോഷികത്തുക ലഭിക്കാതെ പാരാ ബാഡ്മിന്റൻ താരങ്ങൾ

1 month ago 10

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: August 06, 2026 05:24 PM IST

1 minute Read

BADMINTON-WORLD-SUI

ന്യൂഡൽഹി ∙ കായിക മന്ത്രാലയം പ്രഖ്യാപിച്ച പാരിതോഷികത്തുക വൈകുന്നതിനെതിരെ പ്രതിഷേധവുമായി പാരാ ബാഡ്മിന്റൻ താരങ്ങൾ. വിവിധ ലോക ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയ ഇരുപതിലധികം താരങ്ങൾക്കാണ് 2024 മുതലുള്ള കാഷ് അവാർഡുകൾ ലഭിക്കാനുള്ളത്.

കായിക മന്ത്രാലയത്തിനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഒട്ടേറെത്തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് താരങ്ങൾ ആരോപിച്ചു. പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടന്ന പ്രധാന ടൂർണമെന്റുകളിലെ മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികത്തുകയാണ് കായിക മന്ത്രാലയം നൽകാത്തത്. 2024 പാരാ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിനു പിന്നാലെ വിവിധ താരങ്ങൾക്കായി പ്രഖ്യാപിച്ച 1.87 കോടി രൂപ, 2025 ഏഷ്യൻ പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ 1.83 കോടി രൂപ, 2026 പാരാ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിലെ 1.42 കോടി രൂപ എന്നിങ്ങനെയുള്ള സമ്മാനത്തുകയെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.

English Summary:

Para badminton athletes are protesting the hold successful receiving currency awards announced by the Ministry of Sports. Over 20 medalists from assorted satellite championships are yet to person their awards, which were announced from 2024 onwards, prompting calls for Prime Minister's intervention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article