Authored by: അശ്വിനി പി|Samayam Malayalam•11 Apr 2026, 2:01 p.m. IST
പ്രണയത്തെ കുറിച്ച് എന്താണ് തന്റെ കാഴ്ചപ്പാട് എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഓരോരുത്തര്‍ക്കും പ്രണയത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്, തനിക്ക് സെല്‍ഫ് ലവ് എന്നതും പ്രണയമാണെന്നാണ് മഞ്ജു പറയുന്നത്
മഞ്ജു വാര്യർആമി ഒരുപാട് പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ആളാണ് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എന്താണ് മഞ്ജു വാര്യരെ സംബന്ധിച്ച് പ്രണയം എന്നായിരുന്നു ഉടനെ വന്ന അടുത്ത ചോദ്യം. പ്രണയം ഓരോരുത്തര്‍ക്കും പല തരത്തിലാണ്. അതൊരുപക്ഷെ തനിക്ക് തന്നോടു തന്നെയുള്ള സെല്‍ഫ് ലവ് കൂടെ ആയിരിക്കാം- എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
Also Read: 54 വയസ്സ്, 17 വര്‍ഷത്തോളമായി തനിച്ചാണ്; ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ചും, എന്തുകൊണ്ട് ഇങ്ങനെയായി എന്നും ഐശ്വര്യതനിക്ക് തന്നെ തന്റെ വളരെ അധികം പ്രണയിക്കാന്‍ കഴിയും. അത് വളരെ പ്രധാനപ്പെട്ടതാണ്. സെല്‍ഫ് ലവ് എന്നത് സെല്ഫിഷായിട്ടിരിക്കുന്നതാണ് എന്ന് പലരും തെറ്റിദ്ധരിക്കും. പക്ഷേ ഒരിക്കലും സെല്‍ഫ് ലവ് എന്നത് സെല്ഫിഷിനസ്സ് അല്ല. അത് എത്തരത്തില്‍ കൃത്യമായി എക്സ്പ്ലൈന്‍ ചെയ്യണം എന്നെനിക്കറിയില്ല, എന്നെ സംബന്ധിച്ച് സ്വയം സ്നേഹിക്കുന്നത് ഒരിക്കലും സ്വാര്‍ത്ഥതയല്ല- മഞ്ജു വാര്യര്‍ പറഞ്ഞു.
തന്റെ തീരുമാനങ്ങളെ, തന്റെ ഇഷ്ടങ്ങളെ, താത്പര്യങ്ങളെ എത്രത്തോളം ഈ സെല്‍ഫ് ലവ് സ്വാധീനിച്ചിട്ടുണ്ട് എന്നത് മഞ്ജു വാര്യരുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വളരെ വ്യക്തമാണ്. നമ്മുടെ സന്തോഷം ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ചായിരിക്കരുത് എന്നതാണ് മഞ്ജുവിന്റെ കാഴ്ചപ്പാട്. അടിക്കിപ്പിടിച്ചിരുന്ന ഓരോ ആഗ്രഹങ്ങളും നേടിയെടുക്കുന്നത് വഴി തന്റെ സന്തോഷം കണ്ടെത്തുകയാണിപ്പോള്‍ മഞ്ജു വാര്യര്‍.
Also Read: മാന്യമല്ലാത്തത് ഒന്നും പ്രതീക്ഷിക്കരുത്; തന്റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നവരോട് അന്ന രാജന്
തന്നെ സംബന്ധിച്ച് യാത്ര ചെയ്യുന്നത് വളരെ ഇഷ്ടമാണ് എന്നും മഞ്ജു വാര്യര്‍ ഇതേ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അത് വിദേശത്തേക്ക് പോകുന്ന യാത്രകള്‍ തന്നെയായിരിക്കണം എന്നില്ല, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന യാത്രകള്‍ പോലും ഞാന്‍ ആസ്വദിക്കാറുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.






English (US) ·