Authored by: അശ്വിനി പി|Samayam Malayalam•11 May 2026, 11:44 americium IST
ഇന്നലെ വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃഷ കൃഷ്ണന് എത്തിയത് തന്നെയായിരുന്നു ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. പ്രണയം എപ്പോഴും ലൗഡാണ്, അതുകൊണ്ട് അത് സംഭവിച്ചു എന്നാണ് ഇപ്പോള്‍ തൃഷ പറയാന്‍ ശ്രമിക്കുന്നത്.
തൃഷ കൃഷ്ണൻവിജയ് യുമായ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ട് എന്ന് ഭാര്യ സംഗീത സ്വര്‍ണലിംഗം ആരോപിച്ചതിന് പിന്നാലെ തന്നെ അത് തൃഷ കൃഷ്ണനാണ് എന്ന് രാഷ്ട്രീയ - സിനിമ നിരീക്ഷകരെല്ലാം പറഞ്ഞിരുന്നു. അതിന് പിന്നാലെ തൃഷയെയും കൂട്ടി ട്വിന്നിങ് ഡ്രസ്സ് ധരിച്ച് ഒരു വിവാഹത്തിന് പങ്കെടുത്ത് വിജയ് അത് അടിവരയിട്ട് ഉറപ്പിച്ചു. അതിന്റെ പേരില്‍ നടക്കാത്ത കോലാഹലങ്ങളുണ്ടായിരുന്നില്ല.
Also Read: അങ്ങനെയിരുന്ന ആളാണോ ഇങ്ങനെയായത്; സൗഭാഗ്യ വെങ്കിടേഷിന്റെ ഗംഭീരമായ മാറ്റം, ഞാന്‍ ശ്രമിക്കുകയാണെന്ന് താരംമെയ് 4 ന്, തൃഷയുടെ ജന്മദിനത്തിന് തന്നെയായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നത്. അന്ന് പുലര്‍ച്ചെ ടിവികെയുടെ കൊടിയുമായി സാമ്യമുള്ള ഷാള്‍ ധരിച്ച് തൃഷ തിരുപ്പതിയില്‍ പോയതും, ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച വിജയ് യെ ചെന്നു കണ്ടതും ആ ബന്ധത്തെ ഒന്നുകൂടെ ഉറപ്പിക്കും വിധമായിരുന്നു. തൃഷയ്ക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് വിജയ് യുടെ വിജയം എന്നാണ് പരക്കെ നടന്ന സംസാരം. ഒരു അവിഹിത ബന്ധത്തെ ഇത്രമേല്‍ ആഘോഷിക്കുന്നതിനെ വിമര്‍ശിച്ചവരും ഉണ്ടായി.
ഇതിനെല്ലാം ഒടുവിലാണ് ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്‍ നിരയില്‍ അഭിമാനത്തോടെ തൃഷ കൃഷ്ണന് വന്നിരുന്നത്. വിജയ് യുടെ ഭാര്യയോ മക്കളോ ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയില്ല. ആ നിലയ്ക്ക് തൃഷ വന്നതും, മാധ്യമ ശ്രദ്ധ മുഴുവന്‍ തൃഷയിലേക്ക് പോയതും വലിയ ചര്‍ച്ചയായി. സൗഹൃദമാണ് ഇതെന്ന് വിജയ് യെ ആരാധകര്‍ പറഞ്ഞിരുന്നു. എന്നാല്‍ അല്ല, അത് പ്രണയം തന്നെയാണ് എന്ന് ഉറപ്പിക്കുകയാണ് ഇപ്പോള്‍ തൃഷ.
ഇന്നലെ പരിപാടിയ്ക്ക് പങ്കെടുത്ത ചിത്രങ്ങള്‍ തൃഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നു. പ്രണയം എപ്പോഴും ലൗഡ് ആണെന്നാണ് ആ ഫോട്ടോകള്‍ക്ക് തൃഷ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തന്റെ പ്രണയമാണ് ഇതെല്ലാം എന്ന് ഉറക്കെ പറയുകയാണ് നടി.






English (US) ·