Authored by: അശ്വിനി പി|Samayam Malayalam•30 Aug 2025, 11:36 am
ഷെയിൻ നല്ലൊരു നർത്തകനാണ്, നടനാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. പക്ഷേ ഷെയിൻ എന്ന ഗായകൻ എത്രത്തോളം മികച്ചതാണ് എന്നറിയണമെങ്കിൽ ഹാൽ എന്ന ചിത്രത്തിലെ ഈ പാട്ടൊന്ന് കേൾക്കണം
ഷെയിൻ നിഗംനവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൽ ഷെയിൻ നിഗം തന്നെയാണ് നായകൻ. ചിത്രത്തിലെ പ്രണയം നിറച്ച കല്യാണ ഹാൽ എന്ന പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. നന്ദഗോപൻ വി ഈണമിട്ട് ബിൻസ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിൻ നിഗം തന്നെയാണ്. സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.
Also Read: അന്ന് ആ അവസരം നഷ്ടപ്പെട്ടപ്പോൾ ഞാനൊരുപാട് കരഞ്ഞു; മനസ്സ് തുറന്ന് മമിത ബൈജു, ഇന്ന് മമ്മിത എന്ന താരത്തിന്റെ നേട്ടം?ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
Also Read: മകൾക്ക് മുൻപേ ബിസിനസിൽ തിളങ്ങിയത് സിന്ധു! ഗൾഫിൽനിന്നുള്ള ജോലി ഓഫറുകൾ നിരസിച്ചത് മക്കൾക്ക് വേണ്ടി
സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പാട്ടും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധേയമായിരുന്നു. 90 ദിവസമാണ് ഹാലിന്‍റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
US New Policy: പഴയ കേസിനും ഇനി ശിക്ഷ ലഭിക്കും, ഇന്ത്യൻ കുടിയേറ്റക്കാർ നാടുകടത്തൽ ഭീഷണിയിൽ, ഈ നിയമം എല്ലാവരേയും ബാധിക്കും
ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·