പ്രണയം മനസ്സിലാക്കുവാനുള്ള പ്രായം അന്നില്ലായിരുന്നു , സിനിമയിൽ വന്നത് 15 ആം വയസ്സിൽ; ഗോവിന്ദയുമായുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി നീലം കോത്താരി

4 days ago 2
ബോളിവുഡ് അഭിനേത്രി നീലം കോത്താരി തന്റെ പങ്കാളിയും അഭിനേതാവും സംവിധായകനുമായ സമീർ സോണിക്കൊപ്പം നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത് . സിനിമ മേഖലയിൽ വർഷങ്ങളായി കറങ്ങി തിരിഞ്ഞിരുന്ന ഒരു അഭ്യൂഹമാണ് നടൻ ഗോവിന്ദയുമായുള്ള നീലം കോത്താരിയുടെ ബന്ധത്തിനെ സംബന്ധിച്ചത് . തുടരെ തുടരെ ഗോവിന്ദയുമായി പെയർ ചെയ്തുള്ള സിനിമകൾ വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് , ആ കോമ്പിനേഷൻ നന്നായി വർക്ക് ആയി എന്നാണ് നീലം പറഞ്ഞത് .

ഓഫ്‌സ്ക്രീനിൽ ഗോവിന്ദ നീലത്തിനോട് തോന്നിയ പ്രണയത്തെക്കുറിച്ച് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതേ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് നീലത്തിന്റെ മറുപടി . താൻ സിനിമയിൽ വന്നത് 15 ആം വയസ്സിൽ ആയിരുന്നെന്നും , ആ സമയത്ത് നന്നേ ചെറുതായിരുന്നത് കൊണ്ട് തന്നെ , സിനിമ സെറ്റുകളിൽ പോലും വാത്സല്യം ലഭിച്ചിരുന്നെന്നും നീലം പറഞ്ഞു . ഒരു പ്രണയം മനസ്സിലാക്കുവാനുള്ള പ്രായം അന്ന് തനിക്കില്ലെന്നും , ഗോവിന്ദ വിവാഹിതനായിരുന്നെന്ന് പോലും അറിയില്ലായിരുന്നുവെന്നും നീലം പറഞ്ഞു. മാത്രമല്ല വളരെ സ്ട്രിക്ട് ആയ മാതാപിതാക്കൾ ഉണ്ടായിരുന്നത് കൊണ്ട് പ്രണയിക്കുക ആ സമയത്ത് സാധ്യമല്ലായിരുന്നെന്നും , സെറ്റുകളിൽ പോകുമ്പോൾ ഒന്നുകിൽ അമ്മയോ അല്ലെങ്കിൽ ഒരു ബന്ധുവോ തന്റെ കൂടെ വരുമായിരുന്നെന്നും നീലം ഓർത്തെടുത്തു .

Samayam Malayalam41 ആം വയസ്സിൽ വീണ്ടും അമ്മയാവുന്നു; സന്തോഷത്തിനൊപ്പം ഭയം, ക്ഷീണം, ആശങ്ക, പുതിയൊരു ജീവിതത്തെ സ്വീകരിക്കാനുള്ള മനസ്സൊരുക്കത്തിൽ മഹിറ ഖാൻ
എന്നാൽ ഇതേ ചോദ്യത്തിനോടുള്ള സമീർ സോണിയുടെ പക്വമായ പ്രതികരണമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത് . ഗോവിന്ദയെ എപ്പോഴെങ്കിലും ഇടിക്കാൻ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് , എന്തിനാണ് ഞാൻ അങ്ങനെ ചെയ്യുന്നതെന്നും ,താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും , അദ്ദേഹം ഒരു സ്വീറ്റ് ഹാർട്ട് feline ആണെന്നുമാണ് സമീർ പറഞ്ഞത് . താൻ ഇതിൽ പ്രതികരിക്കുന്നത് ചൈൽഡിഷ് ആയി പോവുമെന്നും , വർഷങ്ങൾക്ക് മുന്നേയുള്ള കാര്യങ്ങൾ കൊണ്ട് നടക്കേണ്ട കാര്യം തനിക്കില്ലെന്നും സമീർ പ്രതികരിച്ചു .


1980കളിലും 90കളിലും ബോളിവൂഡിൽ ഹിറ്റ് ജോഡികളായി വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു നീലം കൊത്താരിയും ഗോവിന്ദയും . ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ സിനിമ ഇൻഡസ്ട്രയിൽ അക്കാലത്ത് തന്നെ നിലനിന്നിരുന്നു . എന്നാൽ നീലത്തിനോട് തനിക്ക് അതിയായ പ്രണയമുണ്ടായിരുന്നുവെന്ന് നടൻ ഗോവിന്ദ മുൻപ് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു .ഏതായാലും ദശകങ്ങൾ പഴക്കമുള്ള അഭ്യൂഹങ്ങൾക്കാണ് നീലം കോത്താരി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്
Read Entire Article