പ്രണയത്തിലാണെന്ന് സ്ഥിരീകരണം; പ്രിയതമനെ ആലിം​ഗനംചെയ്യുന്ന ചിത്രം പങ്കുവെച്ച് നടി നിവേദ പെതുരാജ്

4 months ago 5

29 August 2025, 06:40 PM IST

Nivetha Pethuraj

നിവേദ പെതുരാജ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം | ഫോട്ടോ: www.instagram.com/nivethapethuraj/

രുപിടി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നിവേദ പെതുരാജ്. നിവേദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. താൻ പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റാണ് നിവേദ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് പ്രതികരണവുമായെത്തിയത്.

രാജിത് ഇബ്രാനാണ് നിവേദ പെതുരാജിന്റെ പങ്കാളി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസുകാരനും മോഡലുമാണ് രാജിത് എന്നാണ് വിവരം. രാജിതിനെ ആലിം​ഗനം ചെയ്തുനിൽക്കുന്ന ചിത്രമാണ് നിവേദ പങ്കുവെച്ചത്. ഏതാനും ഇമോജികൾ മാത്രം ചേർത്താണ് നടി ഈ ചിത്രം പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിൽ ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകാൻ പദ്ധതിയിടുന്നതായാണ് 'മിൻ്റ്' റിപ്പോർട്ട് ചെയ്യുന്നത്.

മിസ് ഇന്ത്യ യുഎഇ കിരീടം നേടുകയും പിന്നീട് 2015-ലെ മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത കലാകാരിയാണ് നിവേദ പെതുരാജ്. 2016-ൽ പുറത്തിറങ്ങി ഏറെ നിരൂപക പ്രശംസ നേടിയ 'ഒരു നാൾ കൂത്ത്' എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ജയം രവിക്കൊപ്പം 'ടിക് ടിക് ടിക്', വിജയ് ആൻ്റണിക്കൊപ്പം 'തിമിറു പുടിച്ചവൻ', വിജയ് സേതുപതിയുടെ 'സംഗത്തമിഴൻ' തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ അവർ തമിഴ് സിനിമാലോകത്ത് തൻ്റേതായ ഇടം നേടി.

അല്ലു അർജുൻ നായകനായ 'അല വൈകുണ്ഠപുരമുലോ' പോലുള്ള ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തെലുങ്ക് സിനിമയിലും അവർ പ്രശസ്തി നേടി. ജിയോഹോട്ട്‌സ്റ്റാറിൻ്റെ ഹൊറർ ത്രില്ലറായ 'ബൂ' എന്ന ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. 'പരുവ്' എന്ന വെബ് സീരീസിലാണ് നിവേദ ഒടുവിൽ അഭിനയിച്ചത്.

Content Highlights: Actress Nivetha Pethuraj officially announced her engagement to businessman Rajhith Ibran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article