പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്- നിത്യാ മേനോൻ

6 months ago 6

22 July 2025, 08:32 PM IST

Nithya Menen

നിത്യാ മേനോൻ | Photo: Instagram/ Nithya Menen

പ്രണയത്തേയും വിവാഹജീവിതത്തേയും കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ച് നടി നിത്യാ മേനോന്‍. എല്ലാവര്‍ക്കും ഒരേപോലെ വിവാഹജീവിതം ഉണ്ടാവണമെന്നില്ലെന്ന് നിത്യാ മേനോന്‍ പറഞ്ഞു. വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതതെന്നും അവര്‍ വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന 'തലൈവന്‍ തലൈവി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിലാണ് നിത്യ മനസുതുറന്നത്.

'കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല. ചെറുപ്പത്തില്‍, ഒരു പാതിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. കുടുംബവും മാതാപിതാക്കളും സമൂഹവും അത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് തോന്നിപ്പിക്കും. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കി'- നിത്യാ മേനോന്‍ പറഞ്ഞു.

'എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം നടന്നാല്‍ നല്ലത്, നടന്നില്ലെങ്കിലും വളരേ നല്ലത്. അതെന്നെ സങ്കടപ്പെടുത്തില്ല'- അവര്‍ പറഞ്ഞു.

'ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്, അതില്‍ സന്തോഷമുണ്ട്. ഉറച്ചുപോയ എല്ലാ ധാരണകളും തകര്‍ന്നു, അത് സ്വന്തം ജീവിതം നയിക്കാന്‍ എന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു'- നിത്യ വ്യക്തമാക്കി.

എന്തുകൊണ്ട് താനിപ്പോള്‍ ഒരു റിലേഷനില്‍ അല്ലെന്നും നിത്യ പറഞ്ഞു. ബന്ധങ്ങളെല്ലാം തന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഒരു റിലേഷനിലും അല്ലാത്തത് എന്നായിരുന്നു നിത്യയുടെ മറുപടി.

Content Highlights: Nithya Menen opens up astir her evolving views connected emotion and marriage

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article