സിനിമയുടെ തുടക്കകാലത്ത് ഒരുപാട് ഞാന്‍ പറ്റിക്കപ്പെട്ടിട്ടുണ്ട്. വീട്ടില്‍ നിന്ന് വഴക്കിട്ട് അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ എത്തിയപ്പോള്‍ പല മാനേജേഴ്‌സും ഞങ്ങളെ പണത്തിന്റെ പേരില്‍ പറ്റിച്ചു. പണവും സ്വര്‍ണവും പോയി എങ്കിലും മറ്റൊന്നും സംഭവിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് പ്രതികരണത്തെ കുറിച്ച് പറയുന്നത്.
Swasika struggles: അച്ഛനോടും അമ്മാവനോടും വഴക്കിട്ട് അമ്മയും ഞാനും ചെന്നൈയിലെത്തി, അവിടെ പലരും പറ്റിച്ചു; തുറന്ന് പറഞ്ഞ് സ്വാസികഅവിടെ നിന്നിങ്ങോട്ട് പതിനഞ്ച് വര്‍ഷത്തോളം നിരന്തരം ശ്രമിച്ചുതുകൊണ്ടാണ് സ്വാസിക ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്. പക്ഷേ ഇക്കാലത്തിനിടയില്‍ തനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന് സ്വാസിക പറയുന്നു. നമ്മളോട് ഒരാള്‍ പെരുമാറുന്ന രീതി തെറ്റാണ് എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ അതിനോട് പ്രതികരിക്കണം. ഏതെങ്കിലും തരത്തില്‍ അവരെ ഭയപ്പെടുത്തി നിര്‍ത്തണം. അയ്യോ ഈ പെണ്ണിനോട് ചെയ്താല്‍ പ്രശ്‌നമാവും എന്ന ചിന്ത അവര്‍ക്കുണ്ടാവുമ്പോള്‍ നമ്മലെ ഉപദ്രവിക്കില്ല എന്നാണ് സ്വാസിക പറയുന്നത്
അങ്ങനെ പ്രതികരിക്കാനുള്ള ശക്തി പെണ്‍കുട്ടികള്‍ക്ക് വരണമെങ്കില്‍ വീട്ടില്‍ നിന്ന് അത്രയും പിന്തുണ ലഭിക്കണം. നീ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, ഞങ്ങളുണ്ട് കൂടെ എന്ന വാക്ക് തരുന്ന ഒരു ധൈര്യമുണ്ട്. അങ്ങനെ കിട്ടി വളര്‍ന്ന ആളാണ് ഞാന്‍. നീ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, പ്രണയിച്ചോളൂ, കല്യാണം കഴിച്ചോളൂ, വേണമെങ്കില്‍ ഗര്‍ഭിണിയും ആയി എന്ന് വന്ന് പറഞ്ഞാലും സാരമില്ല. പക്ഷേ അത് നിന്റെ ഇഷ്ടത്തോടെയും താതപര്യത്തോടെയും ആയിരിക്കണം.
എന്ത് ചെയ്താലും വീട്ടില്‍ പറയാനുള്ള ഒരു ധൈര്യമുണ്ടെങ്കില്‍ പ്രതികരണവും അതുപോലെ ശക്തമായിരിക്കും. കല്യാണം കഴിക്കുന്നതും, വിവാഹ മോചനം സംഭവിക്കുന്നതും ഒന്നും തെറ്റല്ല. നിനക്ക് പറ്റുന്നില്ലെങ്കില്‍ നീ പോന്നോളൂ എന്ന ധൈര്യം നല്‍കിയിരുന്നെങ്കില്‍ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യുമായിരുന്നു.എന്ത് വിഷയം നടന്നാലും അപ്പോള്‍ തന്നെ പ്രതികരിക്കണം എന്ന ധൈര്യവും ക്ലാരറ്റിയും എനിക്ക് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശല്യം ചെയ്ത ആളെ എഴുന്നേറ്റ് നിന്ന് അടിച്ച സംഭവങ്ങളൊക്കെ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു തെറ്റ് നടന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം, ഇമോഷണലി കരുത്താവണം. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്നത്- സ്വാസിക പറഞ്ഞു




English (US) ·