പ്രണയിനിയുമായുള്ള വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് ആർജെ അമൻ ഭൈമിയുടെ മറുപടി; ഉടനെ ഉണ്ടാവുമോ?

6 months ago 6

Authored by: അശ്വിനി പി|Samayam Malayalam12 Jul 2025, 8:24 am

വീണ നായരുമായുള്ള വിവാഹ ബന്ധം വളരെ നല്ല സൗഹൃദത്തോടെ തന്നെയാണ് ആർ ജെ അമൻ ഭൈമി അവസാനിപ്പിച്ചത്. അതിന് ശേഷം പ്രണയത്തിലായി എന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അമൻ തന്റെ ഫോളോവേഴ്സിനെ അറിയിച്ചതാണ്.

ആർജെ അമനും പ്രണയിനിയുംആർജെ അമനും പ്രണയിനിയും
റേഡിയോ ജോക്കി എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വളരെ അധികം പരിചിതനാണ് ആർജെ അമൻ ഭൈമി . അമന്റെ പാട്ടിന്റെയും ഡാൻസിന്റെയും എല്ലാം റീലുകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ശ്രദ്ധ നേടാരുണ്ട്. ഇപ്പോഴിതാ തന്റെ കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിയുമായി എത്തിയിരിയ്ക്കുന്നു.

സോഷ്യൽ മീഡിയയിൽ ആസ്കി മി എനിത്തിങ് എന്ന സെഗ്മെന്റിൽ ഫോളോവേഴ്സുമായി സംവദിക്കവെയാണ് ചോദ്യത്തിന് മറുപടി നൽകിയത്. ഭൂരിഭാഗം ചോദ്യവും ഓരോ പാട്ട് പാടിത്തരാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. അതിൽ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ഒരേ ഒരു ചോദ്യം ഇത് മാത്രമായിരുന്നു. എപ്പോഴാണ് നിങ്ങളുടെ പ്രണയിനിയുമായുള്ള കല്യാണം എന്നായിരുന്നു ചോദ്യം.

Also Read: കല്യാണം കഴിഞ്ഞു, ഒരു കാര്യം ഒഴികെ കല്യാണത്തിന് മുൻപ് പറഞ്ഞ എല്ലാ കാര്യങ്ങളും കാർത്തിക് സൂര്യ നിറവേറ്റിയിട്ടുണ്ട്!

പ്രണയിനി റീബ റോയിയ്ക്കൊപ്പമുള്ള ഫോട്ടോ സഹിതം, അവരെ ടാഗ് ചെയ്തുകൊണ്ടാണ് അമൻ ആ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നത്. പണിപ്പുരയിലാണ്- എന്നായിരുന്നു മറുപടി. ഉടനെ ഉണ്ടാവുമോ എന്നാണ് ഇനിയുള്ള ചോദ്യം.

നടി വീണ നായരാണ് അമൻ ഭൈമിയുടെ ആദ്യ ഭാര്യ. വർഷങ്ങൾ നീണ്ട പ്രണയത്തിലൊടുവിലായിരുന്നു വീണയുടെയും അമന്റെയും വിവാഹം . കലോത്സവ വേദികളിൽ കണ്ട നാൾ മുതൽ തോന്നിയ പ്രണയമായിരുന്നു എന്ന് വീണ പറ‍ഞ്ഞിട്ടുണ്ട്. മനോഹരമായ ഒരു ദാമ്പത്യ ജീവിതവും ആയിരുന്നു. അമ്പാടി എന്ന മകനും പിറന്നു. പക്ഷേ യോജിച്ചു പോകാത്ത ചില സ്വരചേർച്ചകൾ വന്നതോടെ പിരിയാം എന്ന് തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ; അമ്പയര്‍മാര്‍ പന്ത് മാറ്റിയതിൽ കലിപ്പിലായി ശുഭ്മാന്‍ ഗില്‍


ആദ്യം വേർപിരിയൽ മാനസികമായി വല്ലാതെ തകർത്തുവെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു എന്നാണ് വീണ നായർ പറഞ്ഞത്. വളരെ സൗഹൃദത്തോടെ തന്നെയാണ് വീണയും അമനും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. കണ്ണൻ നല്ല ആളാണ്, ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലുള്ള പെൺകുട്ടിയാണ് ശരിയായ ആൾ. ഞങ്ങൾ വേർപിരിഞ്ഞു, ഇനി ഭാര്യ - ഭർത്താവ് എന്ന നിലയിൽ പരസ്പരം കാണാൻ കഴിയില്ല. എന്നാൽ മകൻ അമ്പാടിയ്ക്ക് എന്നും നല്ല അച്ഛനും അമ്മയും ആയിരിക്കും എന്നാണ് വീണ നായർ അടുത്തിടെ നൽകിയ അഭിമുഖത്തിലും പറഞ്ഞത്. അമ്പാടിയ്ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് അമനും സോഷ്യൽ മീഡിയിയൽ എത്താറുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article