പ്രണവിന് പിന്നെ ഇതൊന്നും ബാധകമല്ലല്ലോ, അമ്മയുടെ പിറന്നാളിന് വിസ്മയ മോഹൻലാൽ പങ്കവച്ച പോസ്റ്റ്; അമ്മ അത്രയും സുന്ദരിയാണ്!

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam3 Jun 2025, 5:30 pm

മനോഹരമായ ഒരു ഫോട്ടോയ്ക്കൊപ്പം ഭാര്യ സുചിത്രയ്ക്ക് മോഹൻലാൽ പിറന്നാൾ ആശംസകൾ അറിയിച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു. പിന്നാലെ ഇതാ വിസ്മയ മോഹൻലാലും

സുചിത്ര മോഹൻലാൽസുചിത്ര മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam)
ഇന്ന് മോഹൻലാലിന്റെ പ്രിയപത്നി സുചിത്രയുടെ ജന്മദിനമാണ്. വളരെ മനോഹരമായ ഒരു ഫോട്ടോയ്ക്കൊപ്പം സുചിയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ട്വിന്നിങ് ഡ്രസ്സ് ധരിച്ച്, വളരെ അപൂർവ്വമായ ഒരു ഫോട്ടോയ്ക്കൊപ്പമാണ് മോഹൻലാൽ സുചിത്രയ്ക്ക് ജന്മദിനം ആശംസിച്ചത്. വിവാഹ വാർഷികത്തിനും സുചിത്രയുടെയും മക്കളുടെയും ജന്മദിനത്തിനും എല്ലാം മോഹൻലാൽ മറക്കാതെ ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്.

അച്ഛന് പിന്നാലെ ഇതാ മകളും അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നു. സുചിത്ര ഒറ്റയ്ക്കുള്ള മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് വിസ്മയ മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ അവിശ്വസിനീയമായ സ്ത്രീയ്ക്ക് ജന്മദിനാശംസകൾ. അകവും പുറവും നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു- എന്നാണ് ഫോട്ടോയ്ക്കൊപ്പം വിസ്മയ മോഹൻലാൽ കുറിച്ചത്.

Also Read: 57 കാരനായ അച്ഛന്റെ 28 കാരിയായ നായികയുമായുള്ള സൗഹൃദം! മീനാക്ഷി ദിലീപിനൊപ്പമുള്ള ഒരു നല്ല ദിവസത്തെ കുറിച്ച് നമിത പ്രമോദ്, വയറും മനസ്സും നിറഞ്ഞു

കഴിഞ്ഞ ആഴ്ച മോഹൻലാലിന്റെ ജന്മദിനത്തിനും വിസ്മയ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലാലും ഭാര്യയും രണ്ട് മക്കളും മാത്രമുള്ള, തീർത്തും സ്വകാര്യമായ, വളരെ മനോഹരമായ ബർത്ത് ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾ വിസ്മയയുടെ പേജിലൂടെയാണ് പുറത്തുവന്നത്. ഫാമിലി ബോണ്ടിങ് എത്രത്തോളം മനോഹരമാണെന്ന് ആ ചിത്രത്തിൽ നിന്നും വ്യക്തമായിരുന്നു.

എന്നാൽ, കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങൾ ഒന്നും തന്നെ പ്രണവ് മോഹൻലാൽ ഒഴിവാക്കാറില്ല എങ്കിലും ഇതുപോലെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അത് പ്രകടിപ്പിക്കാറില്ല. അച്ഛന്റെ ജന്മദിനത്തിലും പോസ്റ്റിട്ടിട്ടില്ല, ഇപ്പോൾ അമ്മയുടെ ജന്മദിനത്തിലും പോസ്റ്റിട്ടിട്ടില്ല. ഇതൊന്നും പ്രണവ് മോഹൻലാലിനെ സംബന്ധിക്കുന്ന വിഷയമേ അല്ല. തന്റെ യാത്രകളെ കുറിച്ചും എഴുത്തിനെ കുറിച്ചുമൊക്കെയാണ് പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

പ്രണവിന് പിന്നെ ഇതൊന്നും ബാധകമല്ലല്ലോ, അമ്മയുടെ പിറന്നാളിന് വിസ്മയ മോഹൻലാൽ പങ്കവച്ച പോസ്റ്റ്; അമ്മ അത്രയും സുന്ദരിയാണ്!


യാത്രകൾ വളരെ അധികം ഇഷ്ടപ്പെടുന്ന പ്രണവ്, ഒരുപാട് യാത്രകൾക്ക് ശേഷം ഒരു സിനിമ എന്ന നിലയിലാണ് സിനിമകൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. 2024 ൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം കഴിഞ്ഞ് അപ്രത്യക്ഷനായ പ്രണവ്, ഡീയസ് ഈറേ എന്ന ചിത്രത്തിലൂടെ ഇപ്പോൾ തിരിച്ചുവരാൻ പോകുകയാണ്. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകൾ സംവിധാനം ചെയ്ത രാഹുൽ സദാശിവമാണ് ഡീയസ് ഈറെയുടെ സംവിധായകൻ. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും പ്രണവ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article