Authored by: അശ്വിനി പി|Samayam Malayalam•16 Apr 2026, 1:38 p.m. IST
ഞാനും അപ്പുവും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്, അതിനപ്പുറത്തേക്കുള്ള ബന്ധമില്ല എന്ന് പല അവസരത്തിലും കല്യാണി പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാലും ചിലര്‍ക്കത് വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസമാണ്
പ്രണവ് - കല്യാണി വിവാഹ വാർത്തകളെ കുറിച്ച് ലിസിഅപ്പു ( പ്രണവ് മോഹന്‍ലാല്‍ ) തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്, ഞങ്ങള്‍ പരസ്പരം വിവാഹം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല എന്ന തരത്തിലായിരുന്നു കല്യാണിയുടെ പ്രതികരണങ്ങള്‍. അതിന് ശേഷം അത്തരം ഗോസിപ്പുകളും അവസാനിച്ചിരുന്നു. എന്നാല്‍ ചില ആരാധകര്‍ ഇപ്പോഴും അവരൊന്നിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
Also Read: നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല; മകന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന്കഴിഞ്ഞ ദിവസം കല്യാണി പ്രിയദര്‍ശന്റെ അമ്മയും നടിയുമായ ലിസി പ്രിയദര്‍ശന്‍ തന്റെ വിഷി ആഘോഷത്തിന്റെ ഭാഗമായുള്ള ചില ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. അതിന് താഴെ വന്ന ഒരു കമന്റ് - കല്യാണി - പ്രണവ് വിവാഹത്തിനായി കാത്തിരിക്കുന്നു- എന്നായിരുന്നു. ഉടനെ തന്നെ ലിസി അതിന് മറുപടിയുമായി എത്തി, അത് വ്യാജ വാര്‍ത്തയാണ് എന്ന്.
കല്യാണി - പ്രണവ് ബന്ധത്തെ കുറിച്ച് ഇനിയും ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഉത്തമ മറുപടിയാണിതെന്ന് ചിലര്‍ പറയുന്നു. വിവാഹ മോചനത്തിന് ശേഷം അടുത്തിയാണ് ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചത്. മക്കളായ സിദ്ധാര്‍ത്ഥിന്റെയും കല്യാണിയുടെയും പങ്ക് അതിലുണ്ട്. സിദ്ധാര്‍ത്ഥിന്റെ വിവാഹം കഴിഞ്ഞതു മുതലേ ഒന്നിക്കാനുള്ള സാധ്യതകള്‍ ഒത്തുവന്നിരുന്നുവത്രെ.
Also Read: ഹോ മീനാക്ഷി ദിലീപ് തന്നെയായിരുന്നോ, ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ല! വിഷു വൈബില്‍ താരപുത്രിയും
നിലവില്‍ കല്യാണി പ്രിയദര്‍ശന്‍ തന്റെ സിനിമകളുമായി തിരക്കിലാണ്. ലോക ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ കല്യാണിയ്ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ എല്ലാം മികച്ച അവസരങ്ങളാണ് കല്യാണിയ്ക്ക് ലഭിക്കുന്നത്.






English (US) ·