യാത്രയില്‍ സാമ്പത്തിക ക്ലേശം വന്നപ്പോള്‍ അതിനുള്ള പണം സ്വരൂപിക്കാനായിട്ടാണ് സിനിമയെ കണ്ടത്. 2015 ല്‍ പാപനാശം എന്ന ചിത്രത്തില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയരക്ടറായി എത്തി, തുടര്‍ന്ന് ലൈഫ് ഓഫ് ജോസൂട്ടിലും അസിസ്റ്റ് ചെയ്തു. അപ്പോഴൊന്നും ഒരിക്കലും മോഹന്‍ലാലിന്റെ മകന്‍ എന്ന പ്രവിലേജ് പ്രണവ് എടുത്തിരുന്നില്ല.
പി ആര്‍ വര്‍ക്കിന് തയ്യാറായി ആളുകള്‍ വന്നു; ബിഗ് ബോസിലേക്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തത നല്‍കി അമൃത നായര്‍
എന്തായാലും സിനിമയിലേക്ക് വന്നതല്ലേ, ഒരു സിനിമ അഭിനയിച്ചു നോക്കൂ എന്ന ജീത്തു ജോസഫിന്റെ നിര്‍ബന്ധത്തിനാണ് ആദി എന്ന ചിത്രത്തില്‍ നായകനായി പ്രണവ് എത്തിയത്. പ്രണവ് നായകനായി അഭിനയിക്കുന്നു എന്നത് ആഘോഷിച്ച വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ അനൗണ്‍സിങും, ഓഡിയോ ലോഞ്ചുമെല്ലാം ഗ്രാന്റായി നടന്നു. മോഹന്ഡലാലും സുചിത്രയും ജീത്തു ജോസഫും എല്ലാം ചടങ്ങില്‍ വാതോരാതെ സംസാരിച്ചുവെങ്കിലും മൈക്ക് എടുത്ത് ഒരു വാക്ക് പോലും പറയാന്‍ പ്രണവ് തയ്യാറല്ലായിരുന്നു.
ആദിക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, ഡയസ് ഇറെ പോലുള്ള സിനിമകളില്‍ അഭിനയിച്ചു. മരക്കാര്‍, ബറോസ് പോലുള്ള സിനിമകളില്‍ അതിഥി താരമായും എത്തി. എന്നാല്‍ ഒരു ചടങ്ങില്‍ പോലും പ്രണവ് സംസാരിച്ചിട്ടില്ല, ഒരു അഭിമുഖം പോലും നല്‍കിയിട്ടുമില്ല.
വിസ്മയ മോഹന്‍ലാല്‍ അഭിനയത്തിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോഴും പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ഇത് തന്നെയായിരുന്നു, വരുന്നു അഭിനയിക്കുന്നു പോകുന്നു. ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങിലും വിസ്മയ സംസാരിച്ചില്ല. അതുകൊണ്ടു തന്നെ ഒരു അഭിമുഖം നല്‍കും എന്നതും ആരാധകര്‍ പ്രതീക്ഷിച്ചതായിരുന്നില്ല. പക്ഷേ ചേട്ടന്‍ കാണിക്കാത്ത ധൈര്യം വിസ്മയ കാണിച്ചു.
വിസ്മയ അഭിനയിക്കണം എന്ന് ആഗ്രഹിച്ചു തന്നെ സിനിമയിലേക്ക് വന്നതാണ്, തന്റെ ആഗ്രഹത്തിന്റെ പുറത്ത് വരുന്ന സിനിമയ്ക്ക് പ്രമോഷന്‍ നല്‍കുക എന്നത് വിസ്മയയുടെ കടമയുമാണ്. അത് വളരെ ആത്മാര്‍ത്ഥതയോടെ വിസ്മയ ചെയ്യുകയും ചെയ്തു. ഭരത്വാജ് രംഗന്റെ ചോദ്യങ്ങള്‍ക്ക് ഡിപ്ലോമാറ്റിക് ആവാതെ, എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. അവിടെയും തീര്‍ന്നില്ല ഇപ്പോഴിതാ വനിതയുടെ പുതിയ ലക്കത്തില്‍ കവര്‍ ഗേളായും വിസ്മയ വരുന്നു. ഇനി തുടര്‍ന്ന് സജീവമാവുമോ എന്നത് ആഗസ്റ്റ് 7 ന് തുടക്കം റിലീസ് ആയതിന് ശേഷം തീരുമാനിക്കാനിരിക്കുകയാണ് വിസ്മയ.




English (US) ·