.jpg?%24p=8910ebf&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം, പ്രണവ് മോഹൻലാൽ | Photo: Special Arrangement, Mathrubhumi
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 'എന്‍എസ്എസ് 2' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.
മമ്മൂട്ടി നായകനായ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം 'ഭ്രമയുഗ'ത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021-ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി ആരംഭിച്ച ബാനര്‍ ആണ്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്, സൗണ്ട് മിക്‌സിങ്: എം.ആര്‍. രാജകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, സംഘട്ടനം: കലൈ കിങ്സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ് വിഎഫ്എക്‌സ്, ഡിഐ: രന്‍ഗ്രേയ്‌സ് മീഡിയ, പബ്ലിസിറ്റി ഡിസൈനര്‍: എയിസ്തറ്റിക് കുഞ്ഞമ്മ, പിആര്‍ഒ: ശബരി.
Content Highlights: caller thriller starring Pranav Mohanlal, directed by Rahul Sadashivan, completes filming
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·