പ്രണോയ് മുന്നോട്ട്; സിന്ധു വീണു

8 months ago 6

മനോരമ ലേഖകൻ

Published: May 22 , 2025 04:09 PM IST

1 minute Read

badminton-prannoy-image

ക്വാലലംപുർ ∙ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ പുരുഷ താരങ്ങൾ പ്രതീക്ഷ കാത്തപ്പോൾ പി.വി.സിന്ധുവിന് നിരാശ. പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത്, സതീഷ് കരുണാകരൻ എന്നിവർ ആദ്യ മത്സരം വിജയിച്ച് രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിൾസിൽ പി.വി.സിന്ധു ആദ്യ മത്സരം തോറ്റു പുറത്തായി.

അഞ്ചാം സീഡ് ജപ്പാന്റെ കെന്റ നിഷിമോട്ടോയെ പ്രണോയ് അട്ടിമറിച്ചു (19-21, 21-17, 21-16) .സതീഷ് കരുണാകരൻ മൂന്നാം സീഡ് ചൈനീസ് തായ്പേയുടെ ചൗ ടിയെൻ ചെന്നിനെ (21-13, 21-14) വീഴ്ത്തി. മുൻ ലോക ഒന്നാം നമ്പർ കിഡംബി ശ്രീകാന്ത് ചൈനയുടെ ലു ഗ്വാങ്സുവിനെ തോൽപിച്ചു (23-21, 13-21, 21-11). വിയറ്റ്നാമിന്റെ നുയൻ ലിന്നിനെതിരെയായിരുന്നു വനിതാ സിംഗിൾസിൽ സിന്ധുവിന്റെ തോൽവി (11-21, 21-14, 15-21).

English Summary:

Prannoy Triumphs, Sindhu Falls: Malaysia Masters Day 1

Read Entire Article