Published: October 23, 2025 11:52 PM IST Updated: October 24, 2025 08:32 AM IST
1 minute Read
നവി മുംബൈ ∙ ഓപ്പണർമാരായ സ്മൃതി മന്ഥനയും (109) പ്രതിക റാവലും (122) അവസരത്തിനൊത്തുയർന്നപ്പോൾ വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് 53 റൺസ് ജയം. ജയത്തോടെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 3ന് 340 എന്ന സ്കോറിൽ നിൽക്കെ മഴമൂലം മത്സരം നിർത്തിവച്ചു. പിന്നാലെ മഴനിയമപ്രകാരം ന്യൂസീലൻഡിന്റെ വിജയലക്ഷ്യം 44 ഓവറിൽ 325 ആയി നിശ്ചയിച്ചു. എന്നാൽ 271 നേടാൻ മാത്രമേ കിവീസിന് സാധിച്ചുള്ളൂ. സ്കോർ: ഇന്ത്യ 49 ഓവറിൽ 3ന് 340. ന്യൂസീലൻഡ് 44 ഓവറിൽ 8ന് 271.
ഒന്നാം വിക്കറ്റിൽ 201 പന്തിൽ 212 റൺസ് കൂട്ടുകെട്ടുമായി മിന്നും തുടക്കം സമ്മാനിച്ച പ്രതിക– സ്മൃതി സഖ്യം നൽകിയ ആത്മവിശ്വാസമാണ് നിർണായക മത്സരത്തിൽ ഇന്ത്യയുടെ വിജയക്കുതിപ്പിന് ഇന്ധനമായത്. രാജ്യാന്തര കരിയറിൽ 17–ാം സെഞ്ചറി പൂർത്തിയാക്കിയ സ്മൃതി, വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡിൽ ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങിന് ഒപ്പമെത്തി. ജമിമ റോഡ്രിഗ്സ് (55 പന്തിൽ 76) കൂറ്റൻ അടികളിലൂടെ ഇന്ത്യൻ ടോട്ടൽ 300നു മുകളിൽ എത്തിച്ചു.
ബ്രൂക്ക് ഹാലിഡേ (81), ഇസബെല്ല ഗേസ് (66 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ അവസാന ഓവർ വരെ പൊരുതിയെങ്കിലും വിജയത്തിന് 53 റൺസ് അകലെ കിവീസ് വീണു.
English Summary:








English (US) ·