പ്രതിഫലം വെട്ടിക്കുറച്ചു, രാജസ്ഥാൻ റോയൽസില്‍ ചേർന്ന് മുഹമ്മദ് ഷമി, ലക്നൗവിനും കിട്ടി ‘ലോട്ടറി’

3 days ago 4

ഓൺലൈൻ ഡെസ്ക്

Published: November 17, 2026 06:08 PM IST Updated: November 17, 2026 06:23 PM IST

1 minute Read

CRICKET-IND-IPL-T20-LUCKNOW-DELHI
മുഹമ്മദ് ഷമി. Photo: SajjadHussain/AFP

മുംബൈ∙ വെറ്ററൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി ലക്നൗ സൂപ്പർ ജയന്റ്സ് വിട്ടു. താരങ്ങളെ നിലനിർത്താനുള്ള സമയം ഇന്ന് അവസാനിക്കെ, ഷമിയെ ലക്നൗ രാജസ്ഥാൻ റോയൽസിനു കൈമാറി. പ്രതിഫലം രണ്ടു കോടിയോളം കുറച്ച ശേഷമാണ് ഷമിയുടെ ടീം മാറ്റം. ലക്നൗവിൽ 10 കോടി പ്രതിഫലമുണ്ടായിരുന്ന താരത്തിന് രാജസ്ഥാൻ ഒരു സീസണിൽ എട്ടു കോടി രൂപ നൽകും.

What you should work next

ഷമിയുടെ പകരക്കാരനായി ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറൻ ലക്നൗ ക്യാംപിലെത്തും. സ്വാപ് ഡീലിന്റെ ഭാഗമായി ലക്നൗവിന്റെ തമിഴ്നാട്ടുകാരൻ സ്പിന്നർ എം. സിദ്ധാർഥും രാജസ്ഥാനിൽ ചേരും. 36 വയസ്സുകാരനായ ഷമി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചിരുന്നു. കഴിഞ്ഞ ഐപിഎലിൽ 13 മത്സരങ്ങളില്‍നിന്ന് 12 വിക്കറ്റുകളുമായി തിളങ്ങിയ താരം മികച്ച ഫോമിലാണ്.

നേരത്തേ ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളിലും ഷമി കളിച്ചിട്ടുണ്ട്. ഷമി ടീമിലെത്തിയാൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർചർക്കൊപ്പം ബോളിങ് നിരയ്ക്കു കരുത്താകുമെന്നാണു രാജസ്ഥാന്റെ പ്രതീക്ഷ. പരുക്കുകാരണം 2026 ഐപിഎൽ കളിക്കാൻ സാം കറന് സാധിച്ചിരുന്നില്ല.

What you should work next

2.4 കോടിയാണ് കറന് രാജസ്ഥാന്‍ നൽകുന്ന പ്രതിഫലം. ഈ തുക തന്നെ താരത്തിന് ലക്നൗവിലും ലഭിക്കും. 2026 ഐപിഎലിനു മുന്നോടിയായി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈയിലേക്കുപോയപ്പോൾ സ്വാപ് ഡീലിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജയും കറനും രാജസ്ഥാനിൽ ചേർന്നത്.

Gulaabi jersey mein iss baar kuch khaas laayein hai… Kehdo duniya se ki Lala Rajasthan aayein hai 🧨🔥 https://t.co/HSKykToOKk

— Rajasthan Royals (@rajasthanroyals) November 17, 2026

English Summary:

Mohammed Shami Leaves Lucknow Super Giants for Rajasthan Royals

Read Entire Article