
ലാൽറെംറുവാത്ത, ലാംഗൗലെൻ ഹാങ്ഷിങ് | Photo: peculiar arrangement
കോഴിക്കോട്: അടുത്ത സീസണിലേക്കുള്ള ടീമൊരുക്കുന്നതിന്റെ ഭാഗമായി നാല് പ്രതിരോധനിരതാരങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ ലെഫ്റ്റ് ബാക് ലാല്‍റെംറുവാത്ത, പഞ്ചാബ് എഫ്സിയുടെ റൈറ്റ് ബാക് തെക്കാം അഭിഷേക് സിങ്, ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ റൈറ്റ് ബാക് ലാംഗൗലെന്‍ ഹാങ്ഷിങ്, പഞ്ചാബ് എഫ്സിയുടെ നിഖില്‍ പ്രഭു എന്നിവര്‍ക്കായാണ് ക്ലബ്ബ് നീക്കംനടത്തുന്നത്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ദുര്‍ബലമായ വിഭാഗം പ്രതിരോധമായിരുന്നു. ഇതാണ് മികച്ച ഇന്ത്യന്‍ പ്രതിരോധനിരതാരങ്ങള്‍ക്കായി ട്രാന്‍സ്ഫര്‍വിപണിയില്‍ ഇറങ്ങാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. 23-കാരനായ ലാല്‍റെംറുവാത്ത, ചര്‍ച്ചിലിനായി കഴിഞ്ഞ സീസണില്‍ 20 മത്സരം കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളും താരത്തിനായി ശക്തമായി രംഗത്തുണ്ട്. ചര്‍ച്ചിലിന്റെതന്നെ റൈറ്റ് ബാക് ഹാങ്ഷിങ് 21 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബ്ബുകളാണ് 27-കാരനായ താരത്തിനായി രംഗത്തുള്ളത്. ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാള്‍ ടീമുകളും കാര്യമായി ശ്രമം നടത്തുന്നുണ്ട്.
.jpg?$p=479eb4b&w=852&q=0.8)
പഞ്ചാബ് എഫ്സിയുടെ 20-കാരനായ റൈറ്റ് ബാക്, അഭിഷേക് സിങ്ങിനായി ബ്ലാസ്റ്റേഴ്സിനുപുറമേ മൂന്ന് ക്ലബ്ബുകള്‍കൂടി രംഗത്തുണ്ട്. ഈസ്റ്റ് ബംഗാളാണ് സാധ്യതയില്‍ മുന്നില്‍. മുംബൈ സിറ്റി, മോഹന്‍ ബഗാന്‍ ടീമുകളും പ്രതിരോധനിരതാരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പഞ്ചാബ് എഫ്സിയുടെ 24-കാരന്‍ സെന്‍ട്രല്‍ ബാക് നിഖില്‍ പ്രഭുവിനായി ബ്ലാസ്റ്റേഴ്സിനൊപ്പം ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, മുംബൈ സിറ്റി ടീമുകളാണ് രംഗത്തുള്ളത്.
Content Highlights: Kerala Blasters are looking to fortify their defence by signing 4 players








English (US) ·