Authored by: നിമിഷ|Samayam Malayalam•16 Jun 2025, 11:18 am
ജീവിതത്തില്‍ ഡാഡിയുടെ പിന്തുണയെക്കുറിച്ചുള്ള കുറിപ്പായിരുന്നു കഴിഞ്ഞ ദിവസം ആര്‍തി പങ്കുവെച്ചത്. അപ്രതീക്ഷിത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും അദ്ദേഹം കൂടെയുണ്ടായിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്തിയിരുന്നില്ല അദ്ദേഹം. ഉപാധികളില്ലാതെ എങ്ങനെ സ്‌നേഹിക്കാമെന്ന് എന്റെ മക്കള്‍ക്ക് കാണിച്ച് കൊടുക്കുന്നതും അദ്ദേഹമാണെന്നും ആര്‍തി എഴുതിയിട്ടുണ്ട്.
പ്രതീക്ഷിക്കാത്ത തിരിച്ചടികളിലൂടെ കടന്നുപോയപ്പോഴും ഒപ്പം നിന്നു! (ഫോട്ടോസ്- Samayam Malayalam) ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെയുള്ള ഡാഡിയെക്കുറിച്ച് വാചാലയായിരിക്കുകയാണ് ആര്‍തി രവി. ഫാദേഴ്‌സ് ഡേ ആശംസയ്‌ക്കൊപ്പമായിരുന്നു കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്. എന്നെ ആദ്യം സ്‌നേഹിച്ച ആളാണ്, ഇപ്പോഴും സ്‌നേഹിക്കുന്ന ആളും. ചില വാക്കുകള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നത് വേദനാജനകമായ കാര്യമാണ്. എന്നാലും ഞാന്‍ അതിന് ശ്രമിക്കാം.
ചുറ്റിലും അനിശ്ചിതത്വം നിറഞ്ഞപ്പോള്‍ കൂടെ നിന്നത് നിങ്ങളായിരുന്നു. ഇനി എങ്ങനെ മുന്നോട്ട് പോവണമെന്ന് അറിയാതെ നിന്ന ദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ സമയത്തും എനിക്കായി ഡാഡി അവിടെയുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചിട്ടില്ല. എല്ലാത്തിലും നിങ്ങള്‍ എന്റെ കൂടെ നിന്നു. എപ്പോഴും ശാന്തനും ശക്തനും സ്ഥിരതയുമായാണ് എന്നോടൊപ്പം നിന്നത്.പ്രതീക്ഷിക്കാത്ത തിരിച്ചടികളിലൂടെ കടന്നുപോയപ്പോഴും ഒപ്പം നിന്നു! ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തിയില്ല! ഡാഡിയെക്കുറിച്ച് ആര്‍തി
ഡാഡീ, ഒരിക്കല്‍ ഞാന്‍ നിസാരമായി കണ്ടിരുന്ന കാര്യം ഇപ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്. ഞാന്‍ ചോദിക്കാതെ തന്നെ ഡാഡി എന്നോടൊപ്പമുണ്ടായിരുന്നു. പ്രത്യേകിച്ച് ശബ്ദമോ, പുകഴത്തലോ ഒന്നും ഇല്ലാതെ നിങ്ങളായി തന്നെ എനിക്ക് വേണ്ടി നിന്നു. കാണുന്നതിനെ അതേപോലെ പ്രതിഫലിപ്പിക്കുന്നവരാണ് കുട്ടികള്‍ എന്നല്ലേ പറയുന്നത്. എന്റെ മക്കള്‍ ലോകം കാണുന്നേയുള്ളൂ. പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് അവര്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഉപാധികളില്ലാതെ എങ്ങനെയാണ് സ്‌നേഹിക്കുക എന്നത് അവര്‍ പഠിക്കുന്നത് നിങ്ങളില്‍ നിന്നാണ്. എന്റെ മാത്രമല്ല അവരുടെ കാര്യങ്ങളിലും നിങ്ങളുടെ സാന്നിധ്യമുണ്ട്. അവരെയും നോക്കുന്നുണ്ട് എന്നെനിക്കറിയാം എന്നും ആര്‍തി പറയുന്നു.
കണ്ണുകളില്‍ പ്രതീക്ഷയോടെ നിങ്ങള്‍ കണ്ടിരുന്നൊരു പെണ്‍കുട്ടിയല്ല ഞാന്‍ ഇപ്പോള്‍ എന്ന് എനിക്കറിയാം. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോവുന്നത്. പഴയ എന്നെ ഡാഡി തിരികെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുപോലെ ആവാന്‍ ഞാന്‍ പരിശ്രമിക്കുന്നുണ്ട്. അവളെ ഞാന്‍ തന്നെ കണ്ടെത്തുമെന്ന് ഡാഡിക്ക് വാക്ക് തരുന്നു. ആ കുഞ്ഞ് പെണ്‍കുട്ടിയായി ഞാന്‍ തിരികെ വരും ഡാഡി എന്നുമായിരുന്നു ആര്‍തി കുറിച്ചത്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·