പ്രതീക്ഷിച്ച പൈസയൊന്നും കിട്ടിയില്ല! ടോവിനോ ഉണ്ടായിട്ടും ലോകയെ കൈ വിട്ടു? ഒടിടിയിൽ നിരാശ ഉണ്ടാക്കിയെന്ന് ദുൽഖർ

1 month ago 2

Authored by: ഋതു നായർ|Samayam Malayalam3 Dec 2025, 5:21 pm

താൻ പ്രതീക്ഷിച്ച ഒരു നേട്ടം കൊയ്യാൻ ലോകയ്ക്ക് കഴിഞ്ഞില്ലെന്നാണ് ദുൽഖർ പറയുന്നത്. തീയേറ്ററിൽ മുന്നൂറുകോടിക്ക് മുകളിൽ ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ

lokah section  1 chandra helium  reveals that helium  had occupation    to get   amended  woody  successful  ott(ഫോട്ടോസ്- Samayam Malayalam)
വമ്പൻ നേട്ടം തീയേറ്ററുകളിൽ കൊയ്ത ചിത്രമാണ് ലോക ചാപ്റ്റർ 1: കല്യാണി പ്രിയദർശനും നസ്ലിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ടോവിനോയും പ്രധാന റോളിൽ എത്തിയിരുന്നു. ലോകമെമ്പാടുമായി ഏകദേശം ₹300.45 കോടി വരുമാനം ലോക നേടിയ ശേഷം ആയിരുന്നു ഓടിടിയിൽ എത്തിയത്. ഈ ചിത്രം തീയേറ്ററിൽ ഒരു വലിയ വിജയമായിരുന്നു എന്നാൽ ഒടിടിയിൽ വേണ്ടത്ര രീതിയിൽ കളക്ഷൻ നേടിയില്ലെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ദുൽഖർ അഭിപ്രായപ്പെടുന്നത്. ഡിജിറ്റൽ മേഖലകളിൽ നല്ലൊരു ഡീൽ നേടാൻ ചന്ദ്രയ്ക്ക് കഴിയാത്തതിനെക്കുറിച്ച് നിരാശയോടെയാണ് ഒരു നാഷണൽ മീഡിയായിൽ ദുൽഖർ സംസാരിക്കുന്നത്.

ആരും സിനിമ വാങ്ങാൻ ആഗ്രഹിച്ചില്ല. ഞങ്ങൾക്ക് വലിയ പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. അതിനെ ബാധിച്ചു. സ്‌ക്രീൻ സമയത്തിൽ പോലും കോമ്പ്രമൈസ് ചെയ്യേണ്ടി വന്നു. കരാറിന് അനുസൃതമായി രംഗങ്ങൾ നീക്കം ചെയ്യേണ്ടിവന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.


അതേസമയം, ഈ വർഷം ആദ്യം ഓഗസ്റ്റ് 28 ന് റിലീസ് ചെയ്ത ലോകാ ചാപ്റ്റർ 1: ചന്ദ്ര ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടി പക്ഷേ വളരെ വൈകിയാണ് ഒക്ടോബർ 31 ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി, അരുൺ കുര്യൻ, ചന്ദു സലിം കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിൽ ഒന്നിലധികം താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു, ഇത് മലയാള സിനിമയെ തന്നെ പ്രശസ്തിയിലേക്ക് എത്തിച്ച ചിത്രം കൂടി ആയിരുന്നു. ലോകാ 2 നായുള്ള തയ്യാറെടുപ്പിൽ ആണ് അണിയറപ്രവർത്തകർ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിൽ ആണ് ആരാധകരും.
Read Entire Article