പ്രതീക്ഷിച്ചതല്ല! എന്തിനാണ് ഇങ്ങനെ ഒരു റോൾ തെരഞ്ഞെടുത്തത്; വില്ലൻ എന്നല്ല കൊടൂര വില്ലൻ; തീയല്ല കാട്ടുതീ; കളങ്കാവൽ റിവ്യൂ
1 month ago
2
Authored by: ഋതു നായർ|Samayam Malayalam•5 Dec 2025, 11:16 americium IST
ആദ്യപകുതി ഇത്രയും ഗംഭീരം എങ്കിൽ അടുത്ത പകുതി എന്താകും എന്ന് ചിന്തിക്കാൻ വയ്യ. രണ്ടുപേരും അങ്ങ് തകർക്കുകാണ്. വേറെ ലെവൽ ചിത്രം,
മമ്മൂട്ടി& വിനായക്(ഫോട്ടോസ്- Samayam Malayalam)
പ്രായം വെറും നമ്പർ ആണെന്ന് മമ്മൂട്ടി തെളിയിച്ചുകൊണ്ട് മുന്നേറുന്നു! പ്രതീക്ഷിച്ചതല്ല! എന്തിനാണ് ഇങ്ങനെ ഒരു റോൾ തെരെഞ്ഞെടുത്തത് മനസിലാകുന്നില്ല എന്നാണ് കളങ്കാവൽ ഫസ്റ്റ് ഹാഫിന്റെ പ്രതികരണം. വില്ലൻ എന്നല്ല കൊടൂര വില്ലൻ ആണ്, തീയെന്നല്ല കാട്ടുതീ ആണ്. എന്താണ് ഓരോ കഥാപാത്രങ്ങളും കാണിച്ചുവച്ചേക്കുന്നത് എന്ന് മനസിലാകുന്നില്ല. തീയേറ്റർ കത്തും അത്ര പോലെ ഒരു സിനിമയാണ് കളങ്കാവൽ എന്നും അഭിപ്രായം. ആദ്യ പകുതി കണ്ടശേഷം തീയേറ്ററിൽ പ്രേക്ഷകർ പറഞ്ഞ വാക്കുകൾ ആണിത്.
ഇതുവരെ ഗ്ലാമർ നായകൻ ആയി തിളങ്ങി നിന്ന മമ്മൂക്ക കൊടൂര വില്ലന്റെ വേഷത്തിൽ എത്തുമ്പോൾ നിങ്ങൾ ഒരുപക്ഷേ എന്നെ ഇഷ്ടപ്പെടുമോ എന്ന സംശയവും അദ്ദേഹം അടുത്തിടെ നടത്തിയിരുന്നു.