Published: August 14, 2025 11:33 AM IST
1 minute Read
ന്യൂഡൽഹി ∙ 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അപേക്ഷ നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രത്യേക ജനറൽ ബോഡി അംഗീകാരം നൽകി. ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഉയർത്തിക്കാട്ടിയാണ് അപേക്ഷ നൽകുക.
അതേസമയം, ഡൽഹിയും ഭുവനേശ്വറും കൂടി പരിഗണനയിലുണ്ടെന്ന് ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു. ഈ മാസം 31 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.ഗെയിംസ് സംഘാടകരാകാൻ താൽപര്യം അറിയിച്ചിരുന്ന കാനഡ പിൻമാറിയ സാഹചര്യത്തിൽ രാജ്യത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐഒഎ അധികൃതർ.
കോമൺവെൽത്ത് സ്പോർട്സ് ഡയറക്ടർ ഡാരൻ ഹാളിന്റെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലെത്തി പരിശോധനകൾ നടത്തിയിരുന്നു. നവംബർ അവസാനവാരം നടക്കുന്ന ജനറൽ അസംബ്ലിയിൽ വേദി പ്രഖ്യാപിക്കും.
English Summary:








English (US) ·