പ്രധാനമന്ത്രിയെ മിസ്റ്ററെന്നാണോ വിളിക്കേണ്ടത്, വിജയ്‌യെ നേരിൽക്കണ്ടാൽ മുഖത്തടിക്കും-നടൻ രഞ്ജിത്

4 months ago 5

31 August 2025, 12:20 PM IST

Ranjith

നടൻ രഞ്ജിത് | www.instagram.com/actorranjith/

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ രഞ്ജിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശമായി സംസാരിക്കുന്ന വിജയ്‌യുടെ മുഖത്തടിക്കാൻ തോന്നുന്നുണ്ടെന്ന് രഞ്ജിത് പറഞ്ഞു. മുഖ്യമന്ത്രിയെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നുമാണ് വിജയ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാട്ടിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് വിജയ്ക്കെതിരെ രഞ്ജിത് വിമർശനമുന്നയിച്ചത്. 2014 ഏപ്രിൽ 16ന് കോയമ്പത്തൂരിൽ പ്രധാനമന്ത്രി മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നയാളാണ് വിജയ് എന്ന് രഞ്ജിത് പറഞ്ഞു. ഇന്ന് അതു മറന്ന് ശകാരഭാഷയിലാണ് വിജയ്‌യുടെ സംസാരം. ഇതാണോ വിജയ്‌യുടെ രാഷ്ട്രീയ സംസ്കാരമെന്നും രഞ്ജിത് ചോദിച്ചു. വിജയ്‌യെ നേരിൽക്കാണുമ്പോൾ മുഖത്തടിക്കാൻ ആ​ഗ്രഹമുണ്ടെന്നും രഞ്ജിത് പറഞ്ഞു.

"അടുത്തിടെ ഒരു സമ്മേളനത്തിൽ വിജയ് പറഞ്ഞത് കേട്ടു. താൻ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തത് കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെതെന്നും. വിജയ് ഉദ്ദേശിച്ചത് ആരെയാണ്? എംജിആറിനെയോ ജയലളിതയേയോ, വിജയകാന്തിനെയോ ആണോ? ഇനി അതൊന്നുമല്ല, നേർക്കുനേരെ പറയാൻ മടിയായതുകൊണ്ട് കമൽഹാസനെയാണോ വിജയ് ഉദ്ദേശിച്ചത്." രഞ്ജിത് കൂട്ടിച്ചേർത്തു.

നടി പ്രിയാരാമന്റെ ഭർത്താവാണ് രഞ്ജിത്. മലയാളത്തിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. രാജമാണിക്യത്തിലെ സൈമൺ നാടാർ എന്ന കഥാപാത്രം രഞ്ജിത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ചന്ദ്രോത്സവം, ലോകനാഥൻ ഐഎഎസ് തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത് വേഷമിട്ടിട്ടുണ്ട്.

Content Highlights: Actor Ranjith Criticizes Vijay's Remarks connected Prime Minister Modi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article