പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്നു, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഇത് ആരാധകർ കാത്തിരുന്നത്

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam20 Aug 2025, 9:01 pm

ദേവസേനയും ബാഹുബലിയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കണം എന്ന് ആരാധകർ ഏറെ ആ​ഗ്രഹിച്ചിരുന്നു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസും അനുഷ്കയും വീണ്ടും ഒന്നിക്കുന്നു എന്നാണ് ഇപ്പോൾ കേൾക്കുന്നത്

anushka and prabhasപ്രഭാസ് - അനുഷ്ക ഷെട്ടി
ബില്ല, മിർച്ചി എന്നീ സിനിമകളിൽ തുടങ്ങി ബാഹുബലി വരെയും അനുഷ്ക ഷെട്ടിയും പ്രഭാസും ഒന്നിച്ചഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റായിരുന്നു. ചരിത്രം സൃഷ്ടിച്ച ബാഹുബലിയ്ക്കും ദേവസേനയ്ക്കും ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാർത്തകൾ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന സിനിമയുടെ ചർച്ചകൾ അണിയറയിൽ നടക്കുന്നു എന്നാണ് കേൾക്കുന്നത്. എന്നാൽ അതിൽ വാർത്തയിൽ സ്ഥിരീകരണം വന്നിട്ടില്ല.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയ്ക്ക് ശേഷം പ്രഭാസും അനുഷ്ക ഷെട്ടിയും യഥാർത്ഥ ജീവിതത്തിൽ ഒന്നിക്കണം എന്ന് ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു. ആ സമയത്ത് പ്രണയ - വിവാഹ ഗോസിപ്പുകളും ശക്തമായി വന്നു. എന്നാൽ അതൊക്കെയും വെറും ഗോസിപ്പുകൾ മാത്രമാണെന്നും, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും ഇരുവരും ആവർത്തിച്ചു. 45 കാരനായ പ്രഭാസും 43 കാരിയായ അനുഷ്കയും ഇപ്പോഴും അവിവാഹിതരായി തുടരുന്നതുകൊണ്ട് തന്നെ ഇപ്പോഴും അവർ ഒന്നിക്കും എന്ന് പ്രതീക്ഷിക്കുന്ന ആരാധകരും ഉണ്ട്.

Also Read: ഭാര്യയുടെ മുഖം ഓർമ കിട്ടുന്നില്ല എന്ന് അഭിശ്രീ, ഈ മുഖമാണോ അഭി മറന്നത്; ചിത്രങ്ങളുമായി ശ്രീകുട്ടി

ഇന്റസ്ട്രിയിലെ ഹിറ്റ് ജോഡികളാണ് പ്രഭാസും അനുഷ്കയും. ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രിയും ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. അതേ സമയം ഇപ്പോൾ പറയപ്പെടുന്ന സിനിമയുടെ അണിയറയിൽ ആരാണ്, എന്താണ് സിനിമ എന്ന കാര്യങ്ങളൊന്നും വ്യക്തമല്ല.

Also Read: പത്രാസ് കാണിക്കുന്നതല്ല! ഇതൊക്കെ ആഢ്യത്വം; 74 ലക്ഷത്തിന്റെ വാച്ച് അമാലിന്; കോടിക്കണക്കിന് മൂല്യം ഉള്ള വാച്ചസുമായി ലാലേട്ടനും ഫാഫയും

നിലവിൽ രാജാസാബ് എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിന് ശേഷം മൂന്നോളം ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ബാഹുബലി 2 ന് ശേഷം വൻ പ്രതീക്ഷയോടെ പ്രഭാസിന്റെ പാൻ ഇന്ത്യൻ സിനിമകൾ വന്നുവെങ്കിലും അതൊന്നും ബാഹുബലിയോളം എത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ വലിയൊരു കരിയർ ബ്രേക്ക് നടന് അത്യാവശ്യമാണ്

6,000 വിദ്യാർത്ഥി വിസ റദ്ദാക്കി, എന്താണ് സംഭവിച്ചത്? ട്രംപ് ഭരണകാലത്തെ കർശന നിയമങ്ങൾ


ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിന് വേണ്ടി തടി കൂട്ടിയതിന് ശേഷം, അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ അനുഷ്ക ഷെട്ടി നേരിട്ടിരുന്നു. അതിന് ശേഷം അധികം പൊതു പരിപാടികളിലും സിനിമകളിലും അനുഷ്ക സജീവമായിരുന്നില്ല. സെലക്ടീവായി സിനിമകൾ ചെയ്യുന്ന അനുഷ്കയുടെ അടുത്ത റിലീസ് ജയസൂര്യയ്ക്കൊപ്പം മലയാളത്തിൽ ചെയ്ത കത്തനാർ എന്ന സിനിമയാണ്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article