02 August 2025, 10:32 PM IST
മദൻ ബോബ് | Photo: X@Deepak32763716
ചെന്നൈ: നടൻ മദൻ ബോബ്(71) അന്തരിച്ചു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. മകൻ അർച്ചിത്ത് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാൻസർ ബാധിതനായിരുന്നു. 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കെ ബാലചന്ദർ സംവിധാനം ചെയ്ത 'വാനമേ എല്ലൈ' (1992) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തെനാലി (2000) എന്ന ചിത്രത്തിലെ ഡയമണ്ട് ബാബു, ഫ്രണ്ട്സ് (2000)-ലെ മാനേജർ സുന്ദരേശൻ എന്നിവ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്.
തേവർ മകൻ (1992), സതി ലീലാവതി (1995), ചന്ദ്രമുഖി (2005), എതിർ നീച്ചൽ (2013) എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. തമിഴ് കൂടാതെ, ഹിന്ദി, തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭ്രമരം (2009), സെല്ലുലോയ്ഡ് (2013) എന്നിവയാണ് മദൻ അഭിനയിച്ചിട്ടുള്ള മലയാള ചിത്രങ്ങൾ.
അഭിനയത്തിനപ്പുറം ഒരു സംഗീതജ്ഞനായും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മദൻ. വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കിലും കർണാടക സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്.
Content Highlights: Actor Madhan Bob dies owed to cancer
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·