
Radhakrishnan Chakyat | Photo: www.facebook.com/radhakrishnan.chakyat
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്ര സംവിധായകനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് (61) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയില്‍ വെച്ചായിരുന്നു അന്ത്യം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചാര്‍ളി' എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം.
നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണന്‍ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പിക്സല്‍ വില്ലേജ് എന്ന പേരില്‍ ക്യാമറ, ഫോട്ടോഗ്രഫി പരിശീലനവുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ആരംഭിച്ചിരുന്നു. പിക്സല്‍ വില്ലേജിന്റെ യൂട്യൂബ് ചാനലിലും അദ്ദേഹം സജീവമായിരുന്നു.
കൊച്ചി, തൃപ്പൂണിത്തുറ സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റഫീഖ് സയ്യിദിന്റെ കീഴില്‍ അപ്രന്റിസ് ആയാണ് തുടക്കം. പിന്നീട് അദ്ദേഹം പരസ്യ ഏജന്‍സിയായ ന്യൂക്ലിയസില്‍ ചേര്‍ന്നു.
2000-ലാണ് രാധാകൃഷ്ണന്‍ ഇന്ത്യയിലുടനീളമുള്ള പ്രമുഖ പരസ്യ ഏജന്‍സികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമായി ഒരു സ്വന്തം നിലയ്ക്ക് കരിയര്‍ ആരംഭിച്ചത്. ലൈഫ്‌സ്‌റ്റൈല്‍, ഫാഷന്‍ ഫോട്ടോഗ്രാഫി എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. കൂടാതെ റാഡിസണ്‍, താജ്, എച്ച്ഡിഎഫ്സി, സോണി തുടങ്ങിയ പ്രധാന ദേശീയ ക്ലയന്റുകളുമായി അദ്ദേഹം സഹകരിച്ചു.
2017-ല്‍, ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള തന്റെ വിപുലമായ അറിവ് അഭിലാഷമുള്ള ഫോട്ടോഗ്രാഫര്‍മാരുമായി പങ്കിടുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ പിക്‌സല്‍ വില്ലേജ് രാധാകൃഷ്ണന്‍ സ്ഥാപിച്ചു. ട്യൂട്ടോറിയലുകള്‍, വര്‍ക്ക് ഷോപ്പുകള്‍, അവലോകനങ്ങള്‍ എന്നിവയിലൂടെ, ഫോട്ടോഗ്രാഫി വിദ്യാഭ്യാസം വിശാലമായ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കി.
ഇന്ന് (23.05.2025, വെള്ളിയാഴ്ച) വൈകുന്നേരമാണ് സംസ്‌കാരചടങ്ങുകള്‍. ഭാര്യ: ബിന്ദു രാധാകൃഷ്ണന്‍, മകന്‍: വിഷ്ണു, സഹോദരങ്ങള്‍: വേണു , ശശികുമാര്‍, അമ്മ: രാധ ചാക്യാട്ട്, അച്ഛന്‍: പരേതനായ ഗോപാല മേനോന്‍.
Content Highlights: Renowned lensman and histrion Radhakrishnan Chakyat (65) passed distant owed to a bosom attack.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·