18 August 2025, 02:56 PM IST
.jpg?%24p=3c0b01a&f=16x10&w=852&q=0.8)
നിസാർ, അടുക്കള രഹസ്യം അങ്ങാടി പാട്ട് ചിത്രത്തിന്റെ ലൊക്കേഷനിൽ നിസാർ | Photo: Special Arrangement, Mathrubhumi
കോട്ടയം: പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍.
1994 മുതല്‍ മലയാളം സിനിമമേഖയില്‍ സജീവമായ നിസാര്‍ 27 ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം.
ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍, ഓട്ടോബ്രദേഴ്‌സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്‌സ് അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അവസാനചിത്രം.
Content Highlights: Renowned Malayalam movie manager Nissar (63) passed away
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·