27 July 2025, 11:46 AM IST

പ്രശാന്ത് നീൽ, പൃഥ്വിരാജ് സുകുമാരൻ, ജൂനിയർ എൻടിആർ | Photo: Facebook/ Prithviraj Sukumaran, X/ GetsCinema, UNI
'കെജിഎഫ്', 'സലാര്‍' എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്. തന്റെ പുതിയ ബോളിവുഡ് ചിത്രമായ 'സര്‍സമീനി'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പൃഥ്വിരാജ്, ഇതുവരെ പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചും പൃഥ്വിരാജ് നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചു.
ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ചിത്രത്തിന്റെ പേര് 'ഡ്രാഗണ്‍' എന്നാണെന്ന് പരോക്ഷമായാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മലയാള നടന്മാരായ ടൊവിനോ തോമസും ബിജു മേനോനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവരും അര്‍ഹിക്കുന്ന വേഷങ്ങളാണ് സംവിധായകന്‍ കരുതിവെച്ചിട്ടുള്ളതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ പേരില്‍ അന്തിമതീരുമാനം ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം നീളുകയാണ്. പ്രദീപ് രംഗനാഥന്‍ നായകനായി തമിഴില്‍ 'ഡ്രാഗണ്‍' എന്ന പേരില്‍ സിനിമ പുറത്തിറങ്ങുകയും വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്ത ശേഷമാവും പ്രശാന്ത് നീല്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നാണ് വിവരം.
Content Highlights: Prithviraj reveals the rubric of Prashanth Neel adjacent movie starring Jr. NTR
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·