പ്രസിദ്ധ് കൃഷ്ണയുടെ പന്തേറ്റ് മലയാളി താരത്തിനു പരുക്ക്, കാത്തുകാത്തിരുന്ന് കിട്ടിയ അവസരം നഷ്ടമാകുമോ?

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: June 19 , 2025 05:16 PM IST

1 minute Read

കരുൺ നായർ
കരുൺ നായർ

ലണ്ടൻ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ മലയാളി താരം കരുൺ നായർക്കു പരിശീലനത്തിനിടെ പരുക്ക്. വെള്ളിയാഴ്ച ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങും. നെറ്റ്സിൽ പരിശീലനത്തിനിടെ പേസർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് നേരിടാനുള്ള ശ്രമത്തിനിടെയാണ് കരുൺ നായരുടെ വാരിയെല്ലിനു പരുക്കേറ്റത്. താരത്തിന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ ബിസിസിഐയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര ഫോമിനെ തുടർന്നാണ് കരുൺ നായർക്ക് ടെസ്റ്റ് ‍ടീമിൽ വീണ്ടും അവസരം നൽ‌കാന്‍ സിലക്ടർമാർ തീരുമാനിച്ചത്. പരുക്കു ഗൗരവമുള്ളതാണെങ്കിൽ ആദ്യ ടെസ്റ്റിൽ കരുണിന് പുറത്തിരിക്കേണ്ടിവരും. അതേസമയം ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു.

ക്രിസ് വോക്സ് പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തി. ജേക്കബ് ബെതലിനു പകരം ഒലി പോപും കളിക്കാനിറങ്ങും. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ജെയ്മി സ്മിത്താണു വിക്കറ്റ് കീപ്പർ. ശുഐബ് ബഷീറാണ് ഇംഗ്ലണ്ടിന്റെ ഏക സ്പെഷലിസ്റ്റ് സ്പിന്നര്‍.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക് ക്രൗലി, ബെൻ ‍ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഷ് ടങ്ക്, ശുഐബ് ബഷീർ.

English Summary:

Karun Nair injured during the nett practice

Read Entire Article