പ്രസ് മീറ്റിൽ വിതുമ്പി കരഞ്ഞ് അനുപമ പരമേശ്വരൻ; ഇത് നിസ്സാരമല്ല, ഒരു സ്ത്രീ എന്ന നിലയിൽ തന്റെ സിനിമയ്ക്ക് വേണ്ടി ഒരുപാട് അനുഭവിച്ചു

5 months ago 6

Authored by: അശ്വിനി പി|Samayam Malayalam13 Aug 2025, 11:42 am

അഞ്ച് ഭാഷകളിലായി പുറത്തിറങ്ങാനിരിയ്ക്കുന്ന പർദ്ദ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ അനുപമ പരമേശ്വരൻ. അനുവിനൊപ്പം സം​ഗീത കൃഷും ദർശന രാജേന്ദ്രനും ചിത്രത്തിൽ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്

അനുപമ പരമേശ്വരൻഅനുപമ പരമേശ്വരൻ
പ്രേമം എന്ന ചിത്രം ചെയ്തു പോയതിന് ശേഷം അനുപമ പരമേശ്വരന് മലയാളത്തിൽ നല്ല ഒരു അവസരം കിട്ടിയിരുന്നില്ല. ജെഎസ്കെ എന്ന ചിത്രത്തിൽ ഗംഭീര അഭിനയം കാഴ്ചവച്ചുവെങ്കിലും, സിനിമ എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയില്ല. മലയാളത്തിൽ എന്ത്- എങ്ങനെയോ, തെലുങ്ക് സിനിമാ ലോകത്ത് അനുപമയ്ക്ക് ലഭിയ്ക്കുന്ന സ്വീകരണവും അംഗീകാരവും ഒന്നു വേറെ തന്നെയാണ്

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി പ്രവീൺ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണ് പർദ്ദ . സംഗീത കൃഷും ദർശന രാജേന്ദ്രനും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ മുഖം അനുപമയുടേതാണ്. ചിത്രത്തിന്റെ പ്രസ്സ് മീറ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിൽ നടി വികാരഭരിതയായി.

Also Read: എന്താണ് ആ സർപ്രൈസ്, നിമിഷുമായുള്ള വിവാഹം ഉറപ്പിച്ചോ? അതോ..; സർപ്രൈസ് പോസ്റ്റുമായി അഹാന കൃഷ്ണ

സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയാൻ എനിക്ക് താത്പര്യമില്ല. ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ അതിൽ കഷ്ടപ്പാടില്ല. വളരെ ആസ്വദിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു എന്ന് പറയവെയാണ് അനുപമ ഇമോഷണലായത്.

Also Read: മലയാളി നടിയുടെ മകൻ, ഒരു കാലത്തെ പരസ്യ ചിത്രങ്ങളിൽ സൂപ്പർ താരം; കരൾ രോഗം രൂപം തന്നെ മാറ്റിയ അഭിനയുടെ ഇന്നത്തെ അവസ്ഥ?

വിങ്ങി കരഞ്ഞ അനുപമയെ ആശ്വസിപ്പിച്ചത് തൊട്ടടുത്തിരുന്ന സംവിധായകനും നിർമാതാവുമാണ്. സിനിമയ്ക്ക് വേണ്ടി അനുപമ എത്രത്തോളം ഏഫേർട്ട് ഇട്ടു എന്ന് നിർമാതാവ് പറയുന്നു. അഭിനയിക്കുന്നത് മാത്രമല്ല, അതിന് പ്രമോഷൻ നൽകാനൊക്കെ മുന്നിൽ നിന്ന് ഒരു നടി അത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല എന്നാണ് നിർമാതാവ് വിജയ് ഡൊൺകൊണ്ട പറഞ്ഞത്.

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കരുത്തുറ്റ ടീം; സാധ്യതാ ടീമില്‍ ആരൊക്കെ?


ഇതൊരു ചെറിയ സിനിമയല്ല, വലിയ സിനിമയാണ്, അത് എക്സിക്യൂട്ട് ചെയ്യുക എന്നത് വലിയ കഷ്ടപ്പാടുള്ള ഒരു കാര്യമാണ്. അതിനൊരു ധൈര്യം വേണം, അത്ര ധൈര്യത്തോടെ എന്റെ നിർമാതാവും സംവിധായകനും ആ കഥാപാത്രം എന്നെ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വത്തോടെയാണ് ഞാൻ ഏറ്റെടുത്തത്. ഞാൻ എന്നല്ല, മറ്റേതൊരു നടി ആ കഥാപാത്രം ചെയ്താലും അതിനൊരു സ്റ്റാന്റേർഡ് ഉണ്ടാവും, അത്രയും സ്ട്രോങ് ആണ് പർദ്ദയിലെ സുബ്ബു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article