10 June 2025, 08:10 PM IST

ആമിർ ഖാനും ജെനീലിയയും 'സിത്താരേ സമീൻ പർ' ട്രെയ്‌ലറിൽ | Photo: Screen grab/ Aamir Khan Talkies
സിനിമയില്‍ നായികാ- നായകകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങള്‍ തമ്മിലെ പ്രായവ്യത്യാസം എന്നും ചര്‍ച്ചാവിഷയമാണ്. ഏറ്റവും ഒടുവിലായി വിഷയം ചര്‍ച്ചയായത് കമല്‍ഹാസന്‍- മണിരത്‌നം ചിത്രം 'തഗ് ലൈഫി'ന്റെ റിലീസിന് മുന്നോടിയായാണ്. ചിത്രത്തില്‍ നായികമാരായെത്തിയ തൃഷയ്ക്കും അഭിരാമിക്കും നായകന്‍ കമല്‍ഹാസനുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നായികയുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍.
'സിത്താരേ സമീന്‍ പര്‍' എന്ന ബോളിവുഡ് ചിത്രമാണ് അടുത്തതായി ആമിര്‍ ഖാന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. നടി ജെനീലിയയാണ് ചിത്രത്തില്‍ ആമിര്‍ ഖാന്റെ നായിക. ഭാര്യാ- ഭര്‍ത്താക്കന്മാരായാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. ഇത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനാണ് ആമിര്‍ ഖാന്‍ മറുപടി നല്‍കിയിരിക്കുന്നത്. 37-കാരിയായ ജെനീലിയയ്ക്ക് 60-കാരനായ താന്‍ നായകനായി അഭിനയിക്കുന്നതിനെ സംബന്ധിച്ച ചിന്ത തനിക്കും വന്നിരുന്നതായി ആമിര്‍ ഖാന്‍ സമ്മതിക്കുന്നു.
'ആ ചിന്ത എനിക്കും വന്നിരുന്നു. 40-കളിലുള്ള കഥാപാത്രത്തെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവര്‍ ആ പ്രായത്തിനടുത്താണ്, എനിക്ക് അറുപതും. എന്നാല്‍, ഇന്നത്തെ കാലത്ത് വിഎഫ്എക്‌സിന്റെ ആനുകൂല്യമുണ്ട്. നേരത്തെ, എനിക്ക് 18 വയസ്സുകാരന്റെ വേഷം ചെയ്യണമെങ്കില്‍ പ്രോസ്‌തെറ്റിക്കിന്റെ സഹായം തേടണമായിരുന്നു', ആമിര്‍ ഖാന്‍ കുറിച്ചു.
1989-ല്‍ പുറത്തിറങ്ങിയ 'ഈശ്വര്‍' എന്ന ചിത്രത്തില്‍ അനില്‍ കപൂര്‍ 80-കാരന്റെ വേഷം ചെയ്തത് ആമിര്‍ ഖാന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രായം ഇന്ന് അഭിനേതാക്കള്‍ക്ക് ഒരു തടസ്സമല്ലെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Aamir Khan addresses the property spread with Genelia successful his upcoming film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·