പ്രായം എത്രയായാലും ഒരു കുഞ്ഞിന് ജന്മം നല്‍കണം, അമ്മയാവണം എന്ന ആഗ്രഹത്തെ കുറിച്ച് സമാന്ത പറഞ്ഞത്

4 weeks ago 4
സമാന്ത റുത്ത് പ്രഭുവിന്റെ പ്രെഗ്നന്‍സിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയുടുത്ത് സാം വന്നപ്പോള്‍ തുടങ്ങിയതാണ് ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകള്‍. പൊതുവെ സ്റ്റേജില്‍ ആവേശത്തോടെ നൃത്തം ചെയ്യുന്ന സാം, ശരാരീം ഒന്ന് അനക്കാന്‍ പോലും തയ്യാറായില്ല, വളരെ സുരക്ഷയോടെ വയറില്‍ കൈ വയ്ക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് മാ ഇന്‍ടി ബംഗാരത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ നടന്നത്. ഭര്‍ത്താവിനും മറ്റ് ക്രൂവിനുമൊപ്പം സമാന്ത വിജയാഘോഷം നടത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വാര്‍ത്തയിലെ സത്യം ആളുകള്‍ തിരിച്ചരിഞ്ഞത്. നീല ജീന്‍സും, വെള്ള നിറത്തിലുള്ള, സ്‌കിന്‍ ഫിറ്റ് ടി ഷര്‍ട്ടുമാണ് സമാന്ത ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബേബി ബംബ് വളരെ വ്യക്തമായി കാണാമായിരുന്നു.

Also Read: എന്റെ അമ്മ ഇവിടെ വരാന്‍ പാടില്ലേ എന്ന മകന്റെ ചോദ്യം; ആദ്യ ഭാര്യയുമായുള്ള ബന്ധത്തെ കുറിച്ച് വിഷ്ണു വിശാല്‍

എന്നാല്‍ ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകളോട് ഇതുവരെ 36 കാരിയായ സമാന്ത റുത്ത് പ്രഭു പ്രതികരിച്ചിട്ടില്ല. അതേ സമയം നേരത്തെ പല അവസരങ്ങളിലായി ഒരു അമ്മയാവണം എന്ന ആഗ്രഹത്തെ കുറിച്ച് സാം പറഞ്ഞ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. ആദ്യ വിവാഹ ബന്ധത്തിലേ ഗര്‍ഭ ഗോസിപ്പുകള്‍ വന്നിരുന്നു. അന്ന് സമാന്ത പറഞ്ഞത്, കുഞ്ഞ് എപ്പോള്‍ ജനിക്കണം എന്നതില്‍ തനിക്കും നാഗ ചൈതന്യയ്ക്കും ഒരു ഡേറ്റ് മനസ്സിലുണ്ട് എന്നതാണ്.

വിവാഹ മോചനത്തിന് ശേഷം നല്‍കിയ ഒരു സിനിമ പ്രമോഷന്‍ അഭിമുഖത്തിലും അമ്മയാവണം എന്ന ആഗ്രഹത്തെ കുറിച്ച് വളരെ വ്യക്തമായി സാം സംസാരിച്ചിട്ടുണ്ട്. അമ്മയാകുക എന്നത് ഒരു മനോഹരമായ ഫീലിങ്‌സ് ആണ്. എത്ര പ്രായമായാലും അതില്‍ തടസ്സമില്ല. പ്രായമോ സമയമോ ഒന്നും പ്രശ്‌നമല്ല, അമ്മയാവണം എന്നത് എന്റെ ആഗ്രഹമാണ്. അതിന് മനസ്സുകൊണ്ട് തയ്യാറാണ് എന്നാണ് സമാന്ത പറഞ്ഞത്.


2025 ലെ സമാന്തയുടെ ന്യൂ ഇയര്‍ റസല്യൂഷനില്‍ ഏറ്റവും പ്രധാനപ്പെട്ട പോയിന്റുകളില്‍ ഒന്നായിരുന്നു, പറ്റുമെങ്കില്‍ ഈ വര്‍ഷം അമ്മയാവണം എന്ന്. അപ്പോള്‍ രാജ് നിഡിമോരുവുമായുള്ള വിവാഹമേ കഴിഞ്ഞിരുന്നില്ല. 2025 ല്‍ വിവാഹിതയാവണം, പറ്റുമെങ്കില്‍ അമ്മയാവണം എന്നാണ് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ 2025 ഡിസംബറിലാണ് രാജ് നിഡിമോരുവുമായുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബറില്‍ തന്നെ കുഞ്ഞ് പിറക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
Read Entire Article