പ്രായം വെറും നമ്പറാണെന്ന് ചിലർ പറയും; ഒരു നമ്പറുമല്ല, നല്ല മേലുവേദന വരുമ്പോൾ അറിയാം- ഊർമിളാ ഉണ്ണി

4 months ago 5

31 August 2025, 08:25 PM IST

urmila unni

ഊർമിള ഉണ്ണി | Photo: Instagram/ Urmila Unni

താന്‍ വേദികളില്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തിയെന്ന് നടി ഊര്‍മിള ഉണ്ണി. പ്രായമായതോടെയാണ് നൃത്തം അഭ്യസിക്കുന്നത് അവസാനിപ്പിച്ചതെന്ന്‌ അവര്‍ പറഞ്ഞു. രൂപം നന്നായിരിക്കുമ്പോള്‍ അവസാനിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വളരേക്കാലമായി നൃത്തംചെയ്യാറില്ലെന്നും ഊര്‍മിള പറഞ്ഞു. വീട്ടിലെ നൃത്തവിദ്യാലയത്തില്‍ മകള്‍ ഉത്തരാ ഉണ്ണിയാണ് ക്ലാസെടുക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

'പ്രായം വെറുതേ നമ്പറാണെന്ന് ചിലര്‍ പറയും. ഒരു നമ്പറുമല്ല, നല്ല മേലുവേദന വരുമ്പോള്‍ അറിയാം', തമാശരൂപേണ ഊര്‍മിള പറഞ്ഞു. 'ചിലര്‍ പറയുന്നതുകേള്‍ക്കാം, മരണം വരെ നൃത്തംചെയ്യും എന്ന്. വീട്ടില്‍ ഇരുന്ന് കളിച്ചാല്‍ മതിയായിരുന്നു. ഭഗവാനേ എന്തൊരു വൃത്തികേടാണ് സ്റ്റേജില്‍വന്ന് കളിച്ചിട്ട്, ഭയങ്കര തടിയുമൊക്കെയായി ചിലര്‍ നിന്ന് കളിക്കുമ്പോള്‍. ഈശ്വരാ വയ്യെങ്കില്‍ ഇവര്‍ക്ക് വീട്ടിലിരുന്നൂടേ എന്ന് ഞാന്‍ വിചാരിക്കും. ഓരോരുത്തര്‍ക്കും എന്നെ പറ്റി അതുപോലെയല്ലേ തോന്നുക. വലിയ വലിയ കാര്യങ്ങളും പറ്റാത്തതും വേണ്ടാ എന്ന് നമ്മള്‍ തീരുമാനം എടുക്കണം', അവര്‍ കൂട്ടിച്ചേര്‍ത്തു.

'നൃത്തം ഞാന്‍ ഏതാണ്ട്‌ ഉപേക്ഷിച്ച മട്ടാണ്. ഡാന്‍സ് കളിക്കാതായിട്ട് പത്തിരുപത് വര്‍ഷമായി. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്ന് ആഗ്രഹക്കാരിയാണ്. നടക്കുമ്പോള്‍ തന്നെ വീഴാന്‍ തുടങ്ങി. ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ തന്നെ നിര്‍ത്തി', അവര്‍ വ്യക്തമാക്കി.

Content Highlights: Urmila Unni reveals wherefore she stopped dancing

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article