Authored by: അശ്വിനി പി|Samayam Malayalam•22 Sept 2025, 10:12 am
റിമി ടോമിയ്ക്ക് 42 വയസ്സോ, അതെ ആയി. ഇന്ന് റിമി ടോമിയുടെ ജന്മദിനമാണ്. പ്രായം വെറുമൊരു നമ്പറാണ് എന്നൊക്കെ പറഞ്ഞാലും, ഉള്ളിലൊരു തേങ്ങലുണ്ട് എന്നാണ് റിമി ടോമി പറയുന്നത്.
റിമി ടോമിഇന്ന് റിമി ടോമിയുടെ ജന്മദിനമാണ്. സഹോദരങ്ങളുടെ മക്കൾക്കൊപ്പം കേക്ക് മുറിയ്ക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് റിമി ബർത്ത്ഡേ പോസ്റ്റുമായി എത്തി. കുഞ്ഞു മക്കൾക്കൊപ്പം കേക്ക് കട്ട് ചെയ്തിട്ടുണ്ട്, ഇനി എല്ലാവരുടെയും ആശംസകൾ പോന്നോട്ടേയ് എന്ന് പറഞ്ഞാണ് പോസ്റ്റ്. പ്രായം വെറുമൊരു നമ്പറാണ് എന്ന് പറഞ്ഞാലും വയസ്സ് കൂടുന്നതിലെ ആധിയും റിമിയുടെ പോസ്റ്റിൽ കാണാം.
Also Read: എന്ത് സംഭവിച്ചാലും വിനീത് കൂടെയുണ്ട് എന്ന ധൈര്യം എനിക്കുണ്ട്, സുഹൃത്തുക്കളാണ് എന്നെ ഞാനാക്കിയത്; കരം സിനിമയുടെ വിശേഷങ്ങളുമായി വിശാഖ് സുബ്രഹ്മണ്യംഎന്തു വേഗത്തിലാണ് ഇശോയേ സമയം ഓടിപ്പോകുന്നത്. ഒരുപാട് ആഗ്രഹിച്ച ഇരിക്കണ ഒരു ദിവസം, എന്റെ കുഞ്ഞുങ്ങളുടെ കൂടെ നിൽക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഞാനാക്കിയ, 25 വർഷങ്ങളായി എന്നെ സ്നേഹിക്കുന്ന, കണ്ടോണ്ടിരിയ്ക്കുന്ന, നല്ലതും ചീത്തയും പറഞ്ഞുതന്ന് തെറ്റുകൾ തിരുത്തുന്ന നിങ്ങളുടെ ആശംസകൾക്കായി കാത്തിരിയ്ക്കുന്നു, Come on
Age is not conscionable a fig എന്നൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു തേങ്ങലുണ്ട്. എന്നിരുന്നാലും, കഥകളുടെയും പുഞ്ചിരികളുടെയും ഓർമ്മകളുടെയും ശേഖരമാണ് ഈ 42 വർഷങ്ങൾ. അതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്- റിമി ടോമി കുറിച്ചു. പോസ്റ്റിന് താഴെ റിമിയ്ക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. നമിത പ്രമോദ്, ലക്ഷ്മി നക്ഷത്ര, മീനാക്ഷി അനീപ് അങ്ങനെ പലരും കമന്റിൽ എത്തി.
ടെലിവിഷൻ ആങ്കറായിട്ടാണ് റിമി ടോമി കരിയർ ആരംഭിച്ചത്. പിന്നീട് മീശാമാധവൻ എന്ന ചിത്രത്തിലെ, ചിങ്ങമാസം എന്ന പാട്ട് പാടിക്കൊണ്ട് പിന്നണി ഗാന ലോകത്തേക്ക് എത്തി. അവിടെ നിന്നിങ്ങോട്ട് പിന്നീട് ഗായികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നണി ഗാന ലോകത്ത് സജീവമായപ്പോഴും, സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളും റിമി വിട്ടില്ല. ഒന്നും ഒന്നും മൂന്ന് എന്ന ഷോ റിമിയെ കൂടുതൽ ശ്രദ്ധേയയാക്കി. അതിനൊപ്പം തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലെ നായിക വേഷം ഉൾപ്പടെ ചില സിനിമകളിലും റിമി ടോമി അഭിനയിച്ചു.
B1/B2 വിസ മൂന്ന് മിനിറ്റിനുള്ളിൽ നിരസിച്ചു; ഇന്ത്യക്കാരന്റെ അനുഭവം
ഇപ്പോൾ അതിശയിപ്പിയ്ക്കുന്നത് റിമി ടോമിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ശരീര ഭംഗിയുമാണ്. റോയിസുമായുള്ള പത്ത് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചതിന് ശേഷം റിമി തീർത്തും പുതിയ ആളായി മാറി. ആ സ്ട്രസ്സിൽ നിന്ന് പുറത്തു കടക്കാൻ ജിമ്മിൽ ജോയിൻ ചെയ്ത റിമി, ഇപ്പോൾ ജിമ്മിൽ നിന്ന് ഇറങ്ങാറില്ല എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വർക്കൗട്ട് ചെയ്യുന്നത് തനിക്ക് നൽകുന്ന പോസിറ്റീവ് എനർജിയെ കുറിച്ച് പലപ്പോഴും റിമി വാചാലയായിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·