പ്രായത്തട്ടിപ്പിൽ സർക്കാർ അന്വേഷണം തുടരും, ജില്ലാതലം മുതൽ പരിശോധന വരുമെന്നു മന്ത്രി

2 weeks ago 4

മനോരമ ലേഖകൻ

Published: October 31, 2026 03:10 PM IST

1 minute Read

 മനോരമ)
എന്‍.ഷംസുദീന്‍. (ചിത്രം: മനോരമ)

കോഴിക്കോട് ∙ സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പിൽ സർക്കാർ അന്വേഷണം വരുന്നു. തട്ടിപ്പ് നടത്തുന്ന കുട്ടികൾ എങ്ങനെ ഇവിടെ എത്തി, ആധാറിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ വസ്തുത എന്ത്, തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്നു മന്ത്രി എൻ.ഷംസുദ്ദീൻ മനോരമയോട് പറഞ്ഞു. പ്രായത്തട്ടിപ്പ് പരാതികൾ ജില്ലാതലത്തിൽ തന്നെ പരിശോധിച്ച് നടപടി സ്വീകരിക്കാൻ അടുത്ത വർഷം മുതൽ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘കഴിഞ്ഞ വർഷവും ഈ വർഷവും പ്രായത്തട്ടിപ്പ് നടത്തിയതായി തെളിഞ്ഞവരിലേറേയും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയവരാണ്. രേഖകളിൽ കൃത്രിമം കാട്ടിയത് അവരാകണമെന്നില്ല. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ടെന്ന് വ്യക്തമാണ്. അത് പുറത്തുകൊണ്ടുവന്നാലേ ഈ തട്ടിപ്പ് തടയാനാകൂ. പ്രായത്തട്ടിപ്പിന് പിടിക്കപ്പെടുന്നവരിലേറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നു കരുതി ഇത്തരം വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊന്നുമാകില്ല. അവരും നമ്മുടെ രാജ്യത്തെ കുട്ടികളാണ്. അവർക്കും തുല്യ പരിഗണന നൽകും. 3 പരാതികളാണ് ഈ കായികമേളയിൽ ലഭിച്ചത്. അതിൽ ഒരാളെ അയോഗ്യനാക്കി. രണ്ടാമത്തെയാളുടെ രേഖകൾ പരിശോധിച്ചുവരുന്നു. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മെഡിക്കൽ പരിശോധന വേണോ എന്നു തീരുമാനിക്കും. മൂന്നാമത്തെ പരാതിയിൽ വേണ്ടത്ര വിവരങ്ങൾ ഇല്ല’- മന്ത്രി അറിയിച്ചു.

English Summary:

Malayala Manorama Online News reports that the Kerala authorities is launching a high-level probe into the property fraud scandals astatine the caller schoolhouse sports meet. Minister N. Shamsudeen confirmed that authorities volition analyse however manipulated Aadhaar details and organized syndicates enabled out-of-state students to cheat successful the competitions.

Read Entire Article