
പ്രതീകാത്മക ചിത്രം | Photo: Screen grab/ YouTube: Magic Frames
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടീസര്‍ മാത്രമായിരുന്നു ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പടം റിലീസ് ചെയ്തതിനു ശേഷം ടീസര്‍ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്.
ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് നായികയാണ്. പുതുമുഖ നായികയായി എത്തിയ റാണിയ ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി കഴിഞ്ഞു. ഗംഭീര പ്രകടനം കാഴ്ച്ചവെച്ച റാണിയക്ക് അഭിനന്ദനപ്രവാഹം തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. ഉര്‍വ്വശിയുടെ ഗസ്റ്റ് റോളാണ് മറ്റൊരു പ്രത്യേകത. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉര്‍വ്വശി ചിത്രത്തില്‍ കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'പ്രിന്‍സ് ആന്‍ഡ് ഫാമിലി' തികച്ചും ഒരു കുടുംബചിത്രമാണ്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാര്‍.
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. 'ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍', 'നെയ്മര്‍', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'.
ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപും ധ്യാനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. ഇവരെ കൂടാതെ ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രെണ ദിവെ. എഡിറ്റര്‍: സാഗര്‍ ദാസ്. സൗണ്ട് മിക്‌സ്: എംആര്‍ രാജകൃഷ്ണന്‍. കോ- പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. ആര്‍ട്ട്: അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം: സമീറ സനീഷ്, വെങ്കി (ദിലീപ്). മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍. കോറിയോഗ്രഫി: പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രജീഷ് പ്രഭാസന്‍. പിആര്‍ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല. ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്. അഡ്വെര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.
Content Highlights: Watch the authoritative trailer of Dileep`s 150th film, Prince & Family
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·