പ്രിയങ്ക ചോപ്രയ്ക്ക് ഒരു സീരിയസ് പ്രണയ ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി പ്രഹ്ളാദ് കക്കർ; ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പിയാണ് നടി!

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam17 Sept 2025, 4:01 pm

കഴിഞ്ഞ ദിവസം ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് പ്രിയങ്ക ചോപ്ര ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെയാണ് നടിയുടെ പഴയ പ്രണയത്തെ കുറിച്ചുള്ള വെളിപ്പടെുത്തലുമായി സംവിധായകൻ രം​ഗത്തെത്തിയത്

priyanka and nickപ്രിയങ്ക ചോപ്ര
ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് പ്രിയങ്ക ചോപ്ര വിട്ടു നിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഹോളിവുഡ് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രിയങ്ക ചോപ്ര, ഹോളിവുഡ് ഗയകൻ നിക്ക് ജോനസുമായുള്ള വിവാഹത്തിന് ശേഷം അമേരിക്കയിൽ സെറ്റിൽഡുമാണ്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയെ കുറിച്ചുള്ള ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് പരസ്യ ചിത്രങ്ങളുടെ സംവിധായകനായ പ്രഹ്ളാദ് കക്കർ

പ്രിയങ്ക ചോപ്രയ്ക്ക് നേരത്തെ സീരിയസായി ഒരു പ്രണയ ബന്ധമുണ്ടായിരുന്നു എന്നും, അത് അവരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു ബന്ധമായിരുന്നുമെന്നുമാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രഹ്ളാദ് തുറന്നു പറഞ്ഞിരിയ്ക്കുന്നത്.

Also Read: റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു; മീര ജാസ്മിൻ അടക്കം ആദരാഞ്ജലികൾ അർപ്പിച്ച ഹോളിവുഡ് താരം ആരായിരുന്നു?

ഒരു പാവമാണ് പ്രിയങക് ചോപ്ര. ഒരുമിച്ച് ജോലി ചെയ്യാൻ വളരെ നല്ല ഒരു വ്യക്തിയും. വളരെ അധികം ഏകാഗ്രതയുള്ള ആംബിഷ്യസ് ആയിട്ടുള്ള പെൺകുട്ടി. കരിയരിൽ അത്രയധികം ഫോക്കസ് ചെയ്തിരുന്നു. അവർക്ക് അവരുടേതായ ഒരു ഡിഗ്നിറ്റിയുണ്ട്, അത് മറികടന്ന് ആർക്കും അവരുടെ അടുത്തേക്ക് പോകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ പ്രചരിച്ച ഗോസിപ്പിനെ കുറിച്ച് പ്രിയങ്ക ചോപ്ര ഒന്നും തന്നെ അന്ന് പ്രതികരിച്ചിരുന്നില്ല.

Also Read: രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പാടുപെടുന്നത് കണ്ടിട്ടുണ്ട്! ഇന്ന് ഞങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങുന്നത് ഞങ്ങൾ തന്നെ

എല്ലാവരും ആ ബന്ധത്തെ കുറിച്ച് കമന്റുകൾ പറഞ്ഞപ്പോൾ പ്രിയങ്ക ചോപ്ര മൗനം പാലിക്കുകയായിരുന്നു. പക്ഷേ അത് നിസ്സാരമൊരു ഗോസിപ്പ് മാത്രമായിരുന്നില്ല എന്നതാണ് സത്യം. ആ റിലേഷൻഷിപ് വളരെ സീരിയസ് ആയിരുന്നു. പ്രിയങ്കയെ സംബന്ധിച്ച് വളരെ പേഴ്സണലായ ഒരു കാര്യമാണിത്. അതിനെ കുറിച്ച് സംസാരിക്കാനോ, എവിടെയെങ്കിലും എഴുതാനോ അവർ ആഗ്രഹിച്ചിരുന്നില്ല- എന്നാണ് പ്രഹ്ളാദ് കക്കർ പറഞ്ഞത്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലേക്ക് ഇനി ആരൊക്കെ കുതിക്കും? സാധ്യതകള്‍ ഇങ്ങനെ


അതേ സമയം നിക്ക് ജോനസുമായുള്ള ഇപ്പോഴത്തെ ജീവിതത്തിൽ വളരെ സംതൃപ്തിയും ഹാപ്പിയുമാണ് പ്രിയങ്ക ചോപ്ര. ഇന്നലെയായിരുന്നു നിക്ക് ജോനസിന്റെ ജന്മദിനം. നിക്കിനെ കിട്ടിയതിൽ താൻ എത്രത്തോളം ഭാഗ്യവതിയാണ് എന്ന് പറയുന്ന പ്രിയങ്ക, ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് പ്രണയ ഗോസിപ്പിനെ കുറിച്ച് പ്രഹ്ളാദ് നടത്തിയ തുറന്നു പറച്ചിലും വൈറലായത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article